'ഞാൻ ഒരു ഹാപ്പി എൻഡിങ് സ്റ്റോറി പറയട്ടെ..'; തമിഴ് നടൻ കതിറിന്റെ മലയാള അരങ്ങേറ്റ ചിത്രം; മീശയുടെ ട്രെയ്‌ലർ പുറത്ത്

Update: 2025-07-25 12:28 GMT

കൊച്ചി: പരിയേരും പെരുമാൾ, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണ് തമിഴ് താരമാണ് കതിർ. കതിർ മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ പോകുന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. 'വികൃതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന 'മീശ'യിലൂടെയാണ് കതിർ മലയാളത്തിലെത്തുന്നത്. പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ദീർഘനാളുകൾക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, ഹക്കിം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരേഷ് രാജൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിനായി സൂരജ് എസ് കുറുപ്പിൻ്റെ സംഗീതം ഒരുക്കുന്നു. യൂണികോൺ മൂവീസിൻ്റെ ബാനറിൽ സജീർ ഗഫൂർ ആണ് നിർമ്മാണം.

Full View

കലാസംവിധാനം: മകേഷ് മോഹനൻ, സ്റ്റിൽ ഫോട്ടോഗ്രാഫർ: ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, ലൈൻ പ്രൊഡ്യൂസർ: സണ്ണി തഴുത്തല, വിതരണം: ക്യാപിറ്റൽ സിനിമാസ്, മേക്കപ്പ്: ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സൗണ്ട് ഡിസൈനർ: അരുൺ രാമ വർമ്മ, കളറിസ്റ്റ്: ജയദേവ് തിരുവൈപ്പതി, ഡിഐ: പോയറ്റിക്, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, പബ്ലിസിറ്റി ഡിസൈനുകൾ: തോട്ട് സ്റ്റേഷൻ ആൻഡ് റോക്സ്സ്റ്റാർ, പ്രൊമോ ഡിസൈനുകൾ: ഇല്ല്യൂമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എന്റർടൈൻമെന്റ് കോർണർ ആൻഡ് ഇൻവെർട്ടഡ് സ്റ്റുഡിയോ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്: ഡോ. സംഗീത ജനചന്ദ്രൻ

Tags:    

Similar News