ആലാപനം അപർണ ബാലമുരളി, സംഗീതം സൂരജ് എസ്. കുറുപ്പ്; ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മിണ്ടിയും പറഞ്ഞും'; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്; റിലീസ് ഡിസംബർ 25ന്

Update: 2025-12-23 12:48 GMT

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടി അപർണ ബാലമുരളി ആലപിച്ച ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സുജേഷ് ഹരിയുടെ വരികൾക്ക് സൂരജ് എസ്. കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. സനൽ - ലീന ദമ്പതികളുടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയവും ജീവിതവുമാണ് ചിത്രം പറയുന്നത്.

അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25-ന് ചിത്രം തീയറ്ററുകളിൽ എത്തും. ടൊവീനോയുടെ ഹിറ്റ് ചിത്രം 'ലൂക്ക' ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സലീം അഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.ഛായാഗ്രാഹകൻ മധു അമ്പാട്ടാണ് ഒരിടവേളയ്ക്ക് ശേഷം ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Full View

അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജാഗ്വാർ സ്റ്റുഡിയോസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്. ടൊവീനോ തോമസിന്റെ ഹിറ്റ് ചിത്രമായ ‘ലൂക്ക’ ഒരുക്കിയ സംവിധായകനും രചയിതാവും സംഗീത സംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

Tags:    

Similar News