'വൺ ലാസ്‌റ് ടൈം..'; ഈതൻ ഹണ്ട് വീണ്ടുമെത്തുന്നു; ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ ദ ഫൈനൽ റെക്കണിങ്ങി’ന്റെ ടീസർ പുറത്ത്

Update: 2025-02-10 13:12 GMT

ന്യൂ ഓർലിയൻസ്: ലോക സിനിമയിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ നായകന്മാരിൽ ഒരാളാണ് ടോം ക്രൂസ്. 62 വയസ്സിലും ഡ്യൂപ്പില്ലാതെ ആക്‌ഷൻ രംഗങ്ങൾ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. ടോം ക്രൂസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് ഈതൻ ഹണ്ട്. മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിലെ കഥാപാത്രമാണിത്. ഏഴ് ചിത്രങ്ങളാണ് മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ സീരീസിലെ അവസാന ചിത്രമായ ‘മിഷൻ ഇംപോസിബിൾ ദ ഫൈനൽ റെക്കണിങ്ങി’ന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. അമേരിക്കയുടെ കായികോത്സവമായ സൂപ്പർ ബാൾ സൺഡെയുടെ വേദിയിലാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്.

30 സെക്കൻഡുള്ള വിഡിയോ ഫുൾ പാക്ക് ആക്ഷൻ ത്രില്ലറാണ് സിനിമയെന്ന വ്യക്തമായ സൂചന നൽകുന്നു. മിഷൻ ഇംപോസിബിൾ സീരീസിൽ ഇതുവരെ വന്ന ആക്ഷൻ രംഗങ്ങൾക്കുമീതെയാണ് വരാനിരിക്കുന്ന സീരീസെന്ന് ക്രൂയിസ് പറഞ്ഞു. മരങ്ങൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുവരുന്ന പശ്ചാത്തലത്തിൽ കാട്ടിലൂടെ ഓടുന്ന ഈതൻ ഹണ്ടിനെയാണ് ടീസറിന്‍റെ ആദ്യഭാഗത്ത് കാണുന്നത്. വെള്ളത്തിനടിയിലെ സ്റ്റണ്ട് സീനുകൾക്ക് പുറമെ മാസ്റ്റർപീസ് വിമാന സാഹസങ്ങളും ഉണ്ട്. 'വൺ ലാസ്റ്റ് ടൈം' എന്ന് പറഞ്ഞുകൊണ്ടാണ് ഈതൻ ടീസർ അവസാനിപ്പിക്കുന്നത്.

10,000 അടി ഉയരത്തിൽ മണിക്കൂറിൽ 130 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനത്തിലെ സ്റ്റണ്ട് സീനുകളുൾപ്പെടെ പ്രേക്ഷകരെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് ക്രിസ്റ്റഫർ മാക്വറിനും ടോം ക്രൂയിസും. സാമൂഹ്യമാധ്യമമായ എക്സിൽ ദ ഫൈനൽ റോക്കിങ് എന്ന അടിക്കുറിപ്പോടെയാണ് ക്രൂയിസ് വിഡിയോ പങ്കുവച്ചത്. 1996ൽ ആരംഭിച്ച മിഷൻ ഇംപോസിബിൾ സീരീസിന്‍റെ അവസാന ഭാഗമായ ദ ഫൈനൽ റെക്കണിങ് മേയ് 23നാണ് തീയറ്ററുകളിൽ എത്തുക. ഹെയ്‌ലി ആറ്റ്‌വെൽ, വിംഗ് റേംസ്, സൈമൺ പെഗ്, വനേസ കിർബി, എസായി മൊറേൽസ്, പോം ക്ലെമെന്റിഫ്, ഹെൻറി സെർണി, ആഞ്ചല ബാസെറ്റ്, റോൾഫ് സാക്‌സൺ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    

Similar News