എആര്‍ റഹ്മാന്‍ സംഗീതം, നായകനായി സൂര്യ; അടുത്ത ബിഗ് പ്രൊജക്റ്റുമായി 'സൂര്യ 45'; വൻ പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ; ആകാംക്ഷയിൽ ആരാധകർ

Update: 2024-10-15 03:51 GMT

ചെന്നൈ: തമിഴിയിൽ നിരവധി ആരാധകർ ഉള്ള നടനാണ് സൂര്യ. നടന്റെ ഓരോ സിനിമയുടെ അപ്ഡേറ്റിനായി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ നടൻ സൂര്യയുടെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താൽക്കാലികമായി 'സൂര്യ 45' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകളോടെ പ്രഖ്യാപിച്ചു.

ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ ആര്‍ജെ ബാലാജിയാണ്.ജോക്കർ, അരുവി, തീരൻ അധികാരം ഒണ്ട്രു, കൈതി, സുൽത്താൻ തുടങ്ങിയ വലിയ ചിത്രങ്ങള്‍ എടുത്ത ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ഏറ്റവും ചിലവേറിയ ചിത്രം ആയിരിക്കും 'സൂര്യ 45' എന്നാണ് പറയുന്നത്.

മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ആർജെ ബാലാജി പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഒരുക്കുന്നതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം ഒരു വർഷത്തിലേറെ എടുത്താണ് ബാലാജി തിരക്കഥ വികസിപ്പിച്ചത്. ആക്ഷൻ-അഡ്വഞ്ചർ ഗണത്തില്‍ പെടുന്നതായിരിക്കും ചിത്രം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സംഗീതം നൽകുന്നത് എആര്‍ റഹ്മാന്‍ ആയിരിക്കും. മുമ്പ് നടൻ സൂര്യ അഭിനയിച്ച സില്ലിന് ഒരു കാതൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിൽ എആര്‍ റഹ്മാന്റെ സംഗീതം ആയിരിന്നു. ചിത്രത്തിന്റെ അപ്ഡേറ്റ് വന്നപ്പോൾ തന്നെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്.

Tags:    

Similar News