തിയേറ്ററില്‍ മികച്ച സ്വീകാര്യത; ഒടിടിയിലും അതേ വിജയം തുടരുമോ? ടൊവിനോയുടെ 'നരിവേട്ട' ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
ടൊവിനോയുടെ 'നരിവേട്ട' ഒടിടി സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ 'നരിവേട്ട'യ്ക്ക് തിയേറ്ററില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരന് എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ്ങ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്റര്‍ റിലീസിന്റെ 50-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തുക. ജൂലൈ 11 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുക. മെയ് 24 ന് റിലീസ് ചെയ്ത സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത് 28.95 കോടിയാണ്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന് ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ മിന്നല്‍വള എന്ന ഗാനം വലിയ ഹിറ്റായിരുന്നു.