'പൊറാട്ട് നാടക'ത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഈ മാസം 18ന് തിയേറ്ററുകളിലെത്തും; നല്ലൊരു കുടുംബചിത്രമായിരിക്കുമെന്ന് പ്രേക്ഷകർ

Update: 2024-10-15 04:12 GMT

കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടക'ത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ഈ മാസം 18ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സിനിമ വലിയ രസകരമായിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. നല്ലൊരു കുടുംബചിത്രമായിരിക്കുമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിന്‍റെ ലിവിങ് ലെജൻഡ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെ പുറത്തിറക്കിയിരുന്നു. ട്രെയിലർ സോഷ്യൽ മീഡിയയിൽ ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ആദ്യം രസകരമായ രീതിയിൽ എടുത്ത ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ ടീസർ അടുത്തിടെ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷക സമൂഹം ഏറ്റെടുത്തിട്ടുണ്ട്‌. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുക്കിയിരിക്കുന്നത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തിലാണ്. 

Tags:    

Similar News