ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം; റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ; റിലീസ് 100 തീയേറ്ററുകളിൽ

Update: 2025-11-03 14:49 GMT

കൊച്ചി: ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'പൊങ്കാല' ഡിസംബർ 5-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ആക്ഷൻ കോമഡി ത്രില്ലർ ചിത്രത്തിന്റെ റിലീസ് തീയതി പുതിയ പോസ്റ്ററിലൂടെയാണ് പുറത്തുവിട്ടത്. വേൾഡ് വൈഡ് റിലീസ് ഗ്രേസ് ഫിലിം കമ്പനിയാണ് നിർവ്വഹിക്കുന്നത്. കേരളത്തിൽ മാത്രം 100 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

2000-ത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് ഹാർബർ പശ്ചാത്തലത്തിൽ നടന്ന ഒരു സംഭവം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എ.ബി. ബിനിൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 എന്നിവയുടെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മാണം. ഡോണ തോമസാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ.

ശ്രീനാഥ് ഭാസിയെ കൂടാതെ ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോനാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീനാഥ് ഭാസി നായകനാവുന്ന, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമെന്ന പ്രത്യേകതയും 'പൊങ്കാല'യ്ക്കുണ്ട്.

ജാക്സൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജ് സംഗീതം നൽകുന്നു. എഡിറ്റിംഗ് അജാസ് പുക്കാടൻ, മേക്കപ്പ് അഖിൽ ടി. രാജ്, കോസ്റ്റ്യൂം ഡിസൈൻ സൂര്യാ ശേഖർ, ആർട്ട് നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ, ഫൈറ്റ് മാസ്റ്റേഴ്സ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

Tags:    

Similar News