'ഇപ്പോൾ എല്ലാവരും ചിരിക്കുകയാണ്..പക്ഷേ..!'; പ്രഭാസ് ചിത്രം 'രാജാ സാബി'ന്‍റെ പുത്തൻ അപ്ഡേറ്റ് പുറത്ത്; കടുത്ത ആവേശത്തിൽ ആരാധകർ
പ്രഭാസ് നായകനാകുന്ന അടുത്ത ചിത്രം 'രാജാ സാബി'ന്‍റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകര്‍. ജൂൺ 16ന് രാവിലെ 10.52ന് സിനിമയുടെ ടീസർ പുറത്തുവിടുമെന്ന് സെറ്റിൽ നിന്നുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. തിരക്കിട്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന പ്രഭാസിനേയും സംവിധായകൻ മാരുതിയേയും മറ്റുള്ളവരേയും ചിത്രത്തിൽ കാണാം. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്.
'ഇപ്പോൾ എല്ലാവരും ചിരിക്കുകയാണ്, പക്ഷേ ഏവരേയും വിറപ്പിക്കുന്നൊന്ന് വരാനിരിക്കുന്നുണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിൽ ഉള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ പോകുന്നത്.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും കടുത്ത ആകാംക്ഷയിലാണ്.