നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്നു; നിസാം ബഷീര്‍ ചിത്രം 'നോബഡി' ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന പുതിയ ചിത്രം *'നോബഡി'*യുടെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. ഹിറ്റ് ചിത്രമായ റോഷാക്ക്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഈ പ്രോജക്ട്, ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് രണ്ട് പ്രമുഖ ബാനറുകളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. മുകേഷ് മേത്ത, സി.വി. സാരഥി, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം കൈകാര്യം ചെയ്യുന്നത്.
എന്നു നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്‌ക്രീന്‍ കെയ്മിസ്ട്രി തെളിയിച്ച പൃഥ്വിരാജ്പാര്‍വതി ജോഡി വീണ്ടും ഒന്നിക്കുന്നതായതും സിനിമയുടെ പ്രത്യേക ആകര്‍ഷണമാണ്. ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയില്‍ നടന്നിരുന്നു. സിനിമയില്‍ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി ഒരുങ്ങുകയാണ്.
സംഗീത സംവിധാനം അനിമല്‍, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹര്‍ഷവര്‍ധന്‍ രാമേശ്വറിന്റെ കൈയിലാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തിരക്കഥ സമീര്‍ അബ്ദുള്ള എഴുതിയതിനൊപ്പം, ഛായാഗ്രഹണം ദിനേശ് പുരുഷോത്തമന്‍ കൈകാര്യം ചെയ്യുന്നുണ്ട്.