'ഇത് ഫ്ലവർ അല്ലെടാ..ഫയറാടാ..'; തിയറ്ററിൽ റെക്കോർഡുകൾ വാരി കൂട്ടിയ പടം; മിനിസ്ക്രീനിലും തകർത്താടി അല്ലു; ആ നേട്ടവും ഇനി പുഷ്‍പയ്ക്ക് സ്വന്തം; കൈയ്യടിച്ച് ആരാധകർ!

Update: 2025-06-21 10:19 GMT

സൂപ്പർ താരം അല്ലു അര്‍ജുന്റെ തലവര മാറിയ സിനിമ തന്നെയായിരുന്നു പുഷ്‍പ. ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ സിനിമ ഇന്ത്യയിലെ മുഴുവൻ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. ബോക്സ് ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കിയ പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് നേട്ടം 1800 കോടിയുടേത് ആയിരുന്നു.

ഇപ്പോഴിതാ, മിനിസ്ക്രീനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം എന്നാണ് വിവരം. ടെലിവിഷനില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.

തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' ഇതോടെ മറികടന്നിരിക്കുകയാണ്.

Tags:    

Similar News