ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന 'റേച്ചൽ'; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; പോസ്റ്റർ പുറത്ത്

Update: 2025-11-06 14:55 GMT

കൊച്ചി: ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റേച്ചൽ' എന്ന ചിത്രം ഡിസംബർ 6ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ റിലീസ് തീയതി ഹണി റോസ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടതോടെ സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രതികാരത്തിൻ്റെ തീവ്രമായ കഥ പറയുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് 'റേച്ചൽ' സംവിധാനം ചെയ്യുന്നത്. എബ്രിഡ് ഷൈൻ സഹനിർമാതാവും സഹ രചയിതാവുമാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം. ബാദുഷ, രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.

ഹണി റോസിനെ കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ഇഷാൻ ഛബ്രയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. മനോജാണ് എഡിറ്റർ, സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.

Tags:    

Similar News