വീണ്ടും പൊലീസ് വേഷത്തിൽ ഞെട്ടിക്കാനൊരുങ്ങി ആസിഫ് അലി; ജോഫിൻ ടി ചാക്കോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ അനശ്വര രാജനും; 'രേഖാചിത്രം' റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2024-12-09 11:53 GMT

കൊച്ചി: കൂമൻ, തലവൻ എന്നീ ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലൂടെ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ താരമാണ് ആസിഫ് അലി. വീണ്ടും താരം പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് 'രേഖാചിത്രം'. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ സംവിധാനം ജോഫിൻ ടി ചാക്കോയാണ്. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 'രേഖാചിത്ര'ത്തിന്റെ റിലീസ് തീയതി അണിയറപ്രവത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 2025 ജനുവരി 9 ന് ചിത്രം പ്രദർശനം ആരംഭിക്കും.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തേ പുറത്തുവിട്ട പോസ്റ്ററുകൾ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന്‍ എത്തുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കലാസംവിധാനം ഷാജി നടുവിൽ, ഓഡിയോഗ്രഫി ജയദേവൻ ചക്കാടത്ത്, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസേഴ്സ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്സ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌, സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Similar News