തിരിച്ച് വരവ് ഗംഭീരമാക്കി ആഷിഖ് അബു; ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് 'റൈഫിള്‍ ക്ലബ്ബ്'; നൂറിലധികം സ്ക്രീനുകളുമായി റൈഫിൾ ക്ലബ് നാലാം വാരത്തിലേക്ക്

Update: 2025-01-10 11:09 GMT

കൊച്ചി: തുടർ പരാജയങ്ങൾക്ക് ശേഷം റൈഫിള്‍ ക്ലബ്ബിലൂടെ വലിയൊരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. റിലീസ് ദിവസം മുതൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും, മേക്കിങും, ആക്ഷൻ രംഗങ്ങളുമെല്ലാം ചിത്രത്തിന്റെ പോസിറ്റീവ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രമിപ്പോൾ നാലാം വാരത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ 150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരമെത്തിയപ്പോൾ 180 ലേക്കും മൂന്നാം വാരത്തിൽ 191 തിയേറ്ററുകളിലും എത്തിയിരുന്നു. വാൻ ഹൈപ്പോടെ നിരവധി ചിത്രങ്ങൾ എത്തിയിട്ടും നൂറിലധികം സ്ക്രീനുകളിൽ റൈഫിള്‍ ക്ലബ്ബ് ഇപ്പോഴും പ്രദർശനം തുടരുകയാണ്.

പവർ പാക്ക്ഡ് കഥാപാത്രങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ഡിസംബർ 19 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. ബോളിവുഡ് സംവിധായകനുംനടനുമായ അനുരാഗ് കശ്യപിൻറെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ, വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, റാപ്പർ ഹനുമാൻകൈൻഡ്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ബോക്സോഫീസിൽ വൻ ബുക്കിംഗുമായാണ് കുതിപ്പ് തുടരുന്നത്. റെട്രോ സ്റ്റൈൽ രീതിയിലാണ് ആഷിഖ് അബു റൈഫിൾ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. സംഗീതം റെക്സ് വിജയൻ

Tags:    

Similar News