അങ്ങനെ വീണ്ടും സെറ്റിൽ?; സ്മൃതി ഇറാനി 'തുളസിയായി' ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ടുകൾ; സെഡ്പ്ലസ് സുരക്ഷയിൽ ഷൂട്ടിംഗ്; ആകാംഷയോടെ ആരാധകർ!
മുംബൈ: ശ്രദ്ധിക്കപ്പെട്ട 'ക്യും കി സാസ് ഭി കഭി ബഹു തി' എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആദ്യം തിളങ്ങിയത്. ഇപ്പോഴിതാ, മറ്റൊരു സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍ വരുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരങ്ങൾ ലഭികകുനത്. സെഡ്പ്ലസ് സുരക്ഷയിലാണ് ഷൂട്ടിംഗ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു, ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.