ആള്‍ക്കൂട്ടത്തിനടയില്‍ നടക്കുന്ന നടി ശ്രീലീലയെ തള്ളി മാറ്റി യുവാവ്; ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന് കാര്‍ത്തിക് ആര്യന്‍; ഭാവിയില്‍ ആളുകള്‍ പെരുമാറാന്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരാധകര്‍; വീഡിയോ
‘ആഷിഖി 3’ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് കാര്‍ത്തിക് ആര്യനും ശ്രീലീലയും. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡാര്‍ജിലിങ്ങില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പുതിയൊരു വീഡിയോയും പ്രചരിക്കുകയാണ്.
കാര്‍ത്തിക് ആര്യനൊപ്പം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നടന്നു നീങ്ങുന്ന ശ്രീലീലയെ ഒരു യുവാവ് തള്ളിമാറ്റുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ശ്രീലീലയെ പിടിച്ച് സൈഡിലേക്ക് തള്ളുന്നതായാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് നടക്കുന്ന കാര്‍ത്തിക്കിനെയും വീഡിയോയില്‍ കാണാം.
ശ്രീലീലയെ തള്ളിമാറ്റുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നടി മുന്നോട്ട് വരുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ സംഭവത്തില്‍ ശ്രീലീല അസ്വസ്ഥയാകുന്നതും കൈകള്‍ കൊണ്ട് സ്വയം സംരക്ഷിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. ഇത് സിനിമയുടെ ചിത്രീകരണ വീഡിയോയാണോ അതോ ഷൂട്ടിങ് കഴിഞ്ഞ ശേഷമുള്ളതാണോ എന്ന് വ്യക്തമല്ല.
കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന് വേണ്ടിയുള്ള ലുക്കിലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ‘ആള്‍ക്കൂട്ടത്തിന്റെ ദയനീയമായ പെരുമാറ്റം, പാവം ശ്രീലീല ആകെ ഞെട്ടലിലാണ്, ഭാവിയില്‍ ആളുകള്‍ പെരുമാറാന്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് ചില പ്രതികരണങ്ങള്‍.
അതേസമയം, കാര്‍ത്തിക് ആര്യനും ശ്രീലീലയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തെത്തിയിരുന്നു. കാര്‍ത്തിക് ആര്യന്റെ കുടുംബം മാത്രം പങ്കെടുത്ത പാര്‍ട്ടിയില്‍ ശ്രീലീലയും എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തന്റെ കുടുംബത്തോടൊപ്പം നടി ഡാന്‍സ് ചെയ്യുന്ന കാര്‍ത്തിക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.