ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു; ഇത് ആദ്യത്തെ നെഗറ്റീവ് റോൾ; തലൈവർ ചിത്രം 'കൂലി'യുടെ വമ്പൻ അപ്ഡേറ്റുമായി ശ്രുതി ഹാസൻ
തമിഴിലെ സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് രജനീകാന്ത് ചിത്രം കൂലിയുടെ റിലീസിന് ഇനി ആഴ്ചകൾ മാത്രമാണ് ഉള്ളത്. സിനിമയിൽ നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷനുകളുടെ ഭാഗമായി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, നടിയും ഗായികയുമായ ശ്രുതി ഹാസൻ കൂലി യെക്കുറിച്ച് ഒരു വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിലെ നായികയായ ശ്രുതി ഹാസൻ ആദ്യമായാണ് രജനീകാന്തിനും നാഗാർജുനക്കും ഒപ്പം അഭിനയിക്കുന്നത്. നാഗാർജുനയുടെ കൂലിയിലെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. 'അദ്ദേഹത്തെ എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ നെഗറ്റീവ് റോളാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ഒരു സൂപ്പർ ആരാധികയാണ്' ശ്രുതി പറയുന്നു.
തന്റെ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശ്രുതി ഹാസന്റെ അഭിപ്രായങ്ങൾ നാഗാർജുനയുടെ ആരാധകരെ ആവേശഭരിതരാക്കാൻ പര്യാപ്തമാണ്. ചിത്രത്തിൽ സത്യരാജിന്റെ മകളുടെ വേഷമാണ് താൻ അവതരിപ്പിക്കുന്നതെന്ന് ശ്രുതി ഹാസൻ വെളിപ്പെടുത്തി.