ആവേശം സംവിധായകൻ ജിത്തു മാധവന്റെ ചിത്രത്തിൽ സൂര്യ നായകൻ ?; ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ

Update: 2025-07-20 15:09 GMT

കൊച്ചി: രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു മാധവന്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ സൂര്യ നായകനാകുമെന്ന് റിപ്പോർട്ടുകൾ സജീവമാണ്. സൂര്യയുടെ 50-ാം പിറന്നാള്‍ ദിനമായ ജൂലായ് 23ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

സൂര്യ നായകനായി ആര്‍. ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങും. സൂര്യ 47 എന്ന് താത്കാലികമായി പേരിട്ട ചിത്രല്‍ മലയാളത്തില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ ഉണ്ടാകും. വിജയ് ചിത്രം ജനനായകന്റെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

ഒരു മുഴുനീള എന്റർടെയ്‌നർ ആയിട്ടാണ് സിനിമ ഒരുക്കുന്നത്. സൂര്യ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും അഭിനയിക്കുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോഹൻലാലിനൊപ്പം ചിത്രം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത് ഉപേക്ഷിച്ചതായി സംവിധായകൻ പറഞ്ഞിരുന്നു

Tags:    

Similar News