'കങ്കുവ ഒക്കെ പരിഗണിക്കണമെങ്കില്‍ ആ പരിഗണനാ ലിസ്റ്റ് വേറെ ലെവലാണ്', ഇപ്പോള്‍ സിനിമയേക്കാള്‍ ദുരന്തമായല്ലോ ഓസ്‌കര്‍ ജൂറി'; വീണ്ടും ട്രോളില്‍ നിറഞ്ഞ് സൂര്യ ചിത്രം കങ്കുവ

Update: 2025-01-07 11:59 GMT

ഏറെ നാളുകള്‍ക്ക് ശേഷം ഒരു ഹിറ്റ് പ്രതീക്ഷയുമായി എത്തിയ ചിത്രമാണ് സൂര്യയുടെ ചിത്രം കങ്കുവ. ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രം എന്നാല്‍ വേണ്ടത്ര വിജയച്ചില്ല എന്ന് മാത്രമല്ല നിരവധി വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിനിമക്ക് എതിരെ ട്രോളും പരിഹാസങ്ങളും നിറഞ്ഞതായിരുന്നു. കാറലും കൂകലും മാത്രമേ ഉള്ളൂ എന്നും ഇതുപോലെ ഒരു ചിത്രം സൂര്യ ഇനി ചെയ്യരുതെന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്ക് കയറിപ്പറ്റിയിരിക്കുകയാണിപ്പോള്‍ കങ്കുവയിപ്പോള്‍.

സിനിമാ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഈ വാര്‍ത്തിയും പരിഹാസ രൂപത്തിലാണ് ആളുകള്‍ ചര്‍ച്ചചെയ്യുന്നത്. എന്നാലും എങ്ങനെ സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. ഓസ്‌കര്‍ കമ്മിറ്റി പുറത്തുവിട്ടിരിക്കുന്ന നോമിനേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെയിപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി പേരാണിപ്പോള്‍ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. '2025 ലെ ഏറ്റവും വലിയ തമാശ', 'കങ്കുവ ഒക്കെ പരിഗണിക്കണമെങ്കില്‍ ആ പരിഗണനാ ലിസ്റ്റ് വേറെ ലെവലാണ്', 'ഓസ്‌കറിന്റെ നിലവാരമൊക്കെ പോയോ', 'ഓസ്‌കര്‍ കമ്മിറ്റിയൊക്കെ വന്നു വന്ന് വന്‍ കോമഡി ആയല്ലോ', 'ഇത് ഇപ്പോള്‍ സിനിമയേക്കാള്‍ ദുരന്തമായല്ലോ ഓസ്‌കര്‍ ജൂറി','ഗോട്ടിന് കൂടി കൊടുക്കാമായിരുന്നു'- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

എന്നാല്‍ ചിത്രത്തെ അനുകൂലിക്കുന്നവരും കുറവല്ല. ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ മികച്ചതാണെന്നും അതായിരിക്കാം ചിത്രം തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നുമാണ് ചിലരുടെ അഭിപ്രായം. ആടുജീവിതം, സന്തോഷ്, സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നിവയാണ് ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടിയ മറ്റു ഇന്ത്യന്‍ ചിത്രങ്ങള്‍.



Tags:    

Similar News