ലക്ഷങ്ങളെ സാക്ഷിയാക്കി 'മാനാട്' വെട്രിത്തിളക്കം; ദളപതി വിജയ് ഇനി വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്; പുതിയ അപ്ഡേറ്റ് പുറത്ത്; ആവേശത്തിൽ ആരാധകർ
ചെന്നൈ: രണ്ടുലക്ഷത്തിലേറെ പേരെ സാക്ഷിയാക്കിയാണ് വിക്രവാണ്ടിയിൽ വിജയ് തന്റെ പുതിയ പാർട്ടിയുടെ സമ്മേളനം നടത്തിയത്. വൻ ജനസാഗരം ആയിരുന്നു അന്നേദിവസം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ അണിനിരന്നത്.
സമ്മേളനത്തിന്റെ ഓരോ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുകയാണ്. ഇനി തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് തരംഗമെന്നാണ് ചിലർ പറയുന്നത്. ഇപ്പോഴിതാ ദളപതി 69ന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ദളപതി 69ന്റെ ഷൂട്ടിംഗ് സംബന്ധമായ അപ്ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ദീപാവലി വാരാന്ത്യത്തിന് ശേഷം തുടങ്ങും. വിജയ് നവംബർ നാലിന് സെറ്റിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചെന്നൈയിൽ വച്ചാണ് അടുത്ത പ്രധാന ഷെഡ്യൂൾ നടക്കുക എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
പ്രമുഖ സംവിധായകൻ 'എച്ച്. വിനോദ്' ന്റെ ചിത്രമാണ് 'ദളപതി 69'. ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ചിത്രം അടുത്ത വർഷം(2025) ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.