മുണ്ടക്കൈയിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ നേര്‍ച്ചിത്രം നൃത്തത്തിലൂടേ വേദിയില്‍ പുനരാവിഷ്‌കരിച്ച് താരാകല്യാണ്‍; സായിഗ്രാമത്തിലെ വേദിയില്‍ അവതരിപ്പിച്ച നൃത്തത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ
മുണ്ടക്കൈയിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ നേര്‍ച്ചിത്രം നൃത്തത്തിലൂടേ വേദിയില്‍ പുനരാവിഷ്‌കരിച്ച് താരാകല്യാണ്‍
വയനാട് ദുരന്തത്തെ നൃത്തവേദിയില്‍ ആവിഷ്‌കരിച്ച് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. തിരുവനന്തപുരം സായിഗ്രാമത്തിലെ വേദിയില്‍ വച്ചായിരുന്നു താരാ കല്യാണിന്റെ നൃത്തം. താരാ കല്യാണ്‍ ഡാന്‍സ് അക്കാദമിയുടെ പേജിലൂടെ ഡാന്‍സ് വിഡിയോ പങ്കുവച്ചതോടെ സോഷ്യല്‍മീഡിയയിലും നടിക്ക് കൈയ്യടിക്കുകയാണ്.
ചുവപ്പു നിറത്തിലുള്ള പട്ടുസാരി അണിഞ്ഞായിരുന്നു താരാ കല്യാണ്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. വയനാട്ടിലെ പ്രകൃതിദുരന്ത കാഴ്ചകളെ ഹൃദയസ്പര്‍ശിയായാണ് താരാ കല്യാണ്‍ വേദിയില്‍ അവതരിപ്പിച്ചത്.
ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടോടി കാട്ടില്‍ അഭയം പ്രാപിച്ച അമ്മൂമ്മയേയും കൊച്ചുമക്കളെയും കാട്ടാന രാത്രി മുഴുവന്‍ സംരക്ഷിച്ച സംഭവവും അമ്മമാര്‍ നഷ്ടപ്പെട്ട കൈക്കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ രംഗത്തെത്തിയ കുടംബത്തെയുമൊക്കെ അതിമനോഹരമായാണ് താരാ കല്യാണ്‍ വേദിയില്‍ പകര്‍ന്നാടിയത്.
മികച്ച പ്രതികരണങ്ങളാണ് താരാ കല്യാണിന്റെ നൃത്ത വീഡിയോയ്ക്ക് ലഭിക്കുന്നത്. ഉരുള്‍പൊട്ടല്‍ മുന്നില്‍ കണ്ടതുപോലെ എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റ്.താരാ കല്യാണും മകള്‍ സൗഭാഗ്യയും നടത്തുന്ന താരാ കല്യാണ്‍ ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തവിരുന്നിന് ഇടയിലായിരുന്നു ആരാധകരെ വിസ്മയിപ്പിച്ച ഈ പ്രകടനം.