പൊലീസ് വേഷത്തിൽ നടൻ ഷൈൻ ടോം ചാക്കോ; പൊലീസിന്റെ പെട്രോളിങ് ആണെന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ടു; യുവാവ് റോഡിൽ തെന്നി വീണു; പിന്നാലെ യുവാവിനെ വണ്ടിയിൽ കയറ്റി താരം ആശുപത്രിയിലേക്ക്

Update: 2024-12-01 10:59 GMT

മലപ്പുറം: മലപ്പുറം എടപ്പാളിൽ പൊലീസ് വേഷത്തിലുള്ള സിനിമാ താരത്തെ കണ്ട് സ്കൂട്ടര്‍ ബ്രേക്കിട്ട് തെന്നി വീണ യുവാവിന് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് പെട്രോളിങ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. മഴയെ തുടര്‍ന്ന് റോഡിൽ തെന്നലുണ്ടായിരുന്നതിനാൽ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ സ്കൂട്ടര്‍ റോഡിൽ നിന്നും തെന്നി മറിയുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തിൽ നിന്നിരുന്നത്. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോലീസ് വേഷമണിഞ്ഞ നിന്ന താരത്തെ കണ്ടാണ് യുവാവ് വീണത്. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്ത ശേഷമാണ് താരം മടങ്ങിയത്.

Tags:    

Similar News