പ്രായം കുറഞ്ഞ നടിയെ ചുംബിച്ചത് ശരിയായില്ല; അപ്പൊ..ചിമ്പുവിന്റെ നായിക അല്ലെ തൃഷ; കമൽ ആള് കരുതിയത് പോലെ അല്ല; വിവാദത്തിൽ മുങ്ങി 'തഗ് ലൈഫ്' ട്രെയിലര്‍; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഇതൊക്കെ കഥയുടെ ഭാഗമെന്ന് വിശദികരണം!
കഴിഞ്ഞ ദിവസമാണ് സിനിമ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം 'തഗ് ലൈഫ്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വർഷങ്ങൾക്കിപ്പുറമാണ് മണി രത്നം- കമല്‍ ഹാസന്‍ കോമ്പോ വീണ്ടും തിയറ്റർ ഇളക്കിമറിക്കാൻ പോകുന്നത്. ചിത്രം ഒരു ആക്ഷൻ ജോണർ ടൈപ്പ് ആണെന്ന ട്രെയ്‌ലർ കാണുമ്പോൾ തന്നെ മനസിലാകും.ഇപ്പോഴിതാ, ട്രെയിലറിന് പിന്നാലെ മറ്റൊരു പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
സിനിമയുടെ ട്രെയിലറിന് ഇടയിൽ നടി അഭിരാമിയെ കമല്‍ ഹാസൻ ചുംബിക്കുന്ന രംഗമാണ് വിവാദത്തിൽ മുങ്ങിയിരിക്കുന്നത്. ഇത്രയും പ്രായമായ കമല്‍ഹാസന്‍ 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ചുണ്ടികാണിക്കുനത്. ഒപ്പം പലരും കരുതിയത് പോലെ ചിത്രത്തില്‍ ചിമ്പുവിന്റെ ജോഡിയല്ല തൃഷ എന്നതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചു. രണ്ട് നായികമാരാണോ? കമലിന് എന്ന ചോദ്യമാണ് ഉയരുന്നത്.
തന്‍റെ ചിത്രങ്ങളിലെ ചുംബന രംഗങ്ങളാല്‍ മുന്‍പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. കമലിനെപ്പോലെയുള്ള മുതിര്‍ന്ന നടന്മാർ ഇത്തരം സീനുകൾ ഒഴിവാക്കണമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. പക്ഷെ കമലിനെ അനുകൂലിച്ചും ആരാധകര്‍ എത്തുന്നുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വയസ്സ് പ്രശ്നമല്ലെന്നും, കഥാപാത്രത്തിന് ആവശ്യമുള്ളത് നടൻ നൽകേണ്ടതുമാണെന്നും കമലിന്റെ പിന്തുണക്കാർ വാദിക്കുന്നു. "കമൽ എപ്പോഴും പരീക്ഷണാത്മകമായ വേഷങ്ങൾക്കായി എന്ത് അതിരും വയ്ക്കാറില്ല. ഈ സീനും കഥയുടെ ഭാഗമാണ്' എന്നും ചിലർ വിശദികരിക്കുന്നു.
അതേസമയം, രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമ്മാണം. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്.
തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും മെയ് 21 ന് കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുക്കും. എ ആർ റഹ്‍മാന്‍ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയിൽ മെയ് 24 ന് നടക്കും. തഗ്‌ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 5 ന് ആണ് റിലീസ് ചെയ്യുന്നത്.