ഞാൻ മകനായിട്ട് അഭിനിയിക്കുന്നതിനോട് തീരെ താല്‌പര്യമില്ലെന്ന് തൃഷ..പറഞ്ഞു; എനിക്കും മാഡത്തിന്റെ മോൻ ആകാൻ താല്‌പര്യമില്ലെന്ന് ഞാനും പറഞ്ഞു; അന്നേരം ഇതെല്ലാം കേട്ട് വിജയ് സാർ..ചിരിച്ചു

Update: 2025-10-21 14:57 GMT

ലയാളത്തിലെ എക്കാലത്തെയും പ്രിയ നടനാണ് മാത്യു തോമസ്. പിന്നാലെ നിരവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിൽ നടൻ വിജയ്‌യുടെ മകനായി ലിയോയിലും താരം അഭിനയിച്ചിരുന്നു.ഇപ്പോഴിതാ ലിയോയിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് മാത്യു. പേളി മാണിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ അനുഭവം പറഞ്ഞത്. ലിയോയിലേക്ക് ആദ്യം വിളിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും നടൻ വ്യക്തമാക്കി.

'ആദ്യം വിളിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. വിളിച്ചപ്പോൾ തന്നെ വിജയ്‌യുടെ മോന്റെ കഥാപാത്രമാണെന്നും പറഞ്ഞു. പിന്നെയാണ് തൃഷയാണ് അമ്മയെന്ന് അറിഞ്ഞത്. അപ്പോൾ ഞാൻ ‌ഞെട്ടിപ്പോയി. വിജയ് സാറിനെ ആദ്യം കണ്ടത് സെറ്റിലായിരുന്നു. അദ്ദേഹം ക്രിസ്റ്റി സിനിമയെക്കുറിച്ച് എന്നോട് ചോദിച്ചു. അവിടെ വച്ച് സംവിധായകൻ ലോകേഷ് ഞങ്ങളുടെ ചിത്രങ്ങൾ എടുത്തിരുന്നു. സീൻ ചെയ്യുന്നതിനിടെ ഞാനും വിജയ് സാറും ചിരിക്കുമായിരുന്നു.

നല്ല രസമായിരുന്നു.തൃഷ മാഡം ഷൂട്ടിന്റെ രണ്ടാമത്തെ ദിവസം എന്നോട് പറഞ്ഞു. ഞാൻ മകനായിട്ട് അഭിനിയിക്കുന്നതിനോട് താല്‌പര്യം ഉണ്ടായിരുന്നില്ലെന്ന്. എനിക്കും മാഡത്തിന്റെ മോൻ ആകാൻ താല്പര്യമില്ലായിരുന്നുവെന്ന് ഞാനും പറഞ്ഞു. രണ്ടുപേരും തമാശയ്ക്കാണ് പറഞ്ഞത്. ആദ്യം ദത്ത് പുത്രനായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്. ഷൂട്ടിംഗ് ദിവസങ്ങൾ വളരെ നല്ല അനുഭവമായിരുന്നു' മാത്യു തുറന്നുപറഞ്ഞു.

Tags:    

Similar News