ബീജദാനത്തിന് ടൊവിനോ തോമസിനെ കിട്ടുമോ? ഉണ്ണിക്ക് വേണ്ടി ടൊവിനോ സമ്മതം മൂളിയ ഡയലോഗ് ഉണ്ടായതിങ്ങനെ
ഉണ്ണി മുകുന്ദന്‍ പുരുഷ ഗൈനക്കോളജിസ്റ്റ് ആയി വേഷമിട്ട 'ഗെറ്റ് സെറ്റ് ബേബി' തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തില്‍ അഭിനയിക്കാതെ തന്നെ ഭാഗമായവരാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍. മോഹന്‍ലാല്‍ ശബ്ദസാന്നിധ്യമായി സിനിമയുടെ ഭാഗമായുണ്ട്. മമ്മൂട്ടി, ടൊവിനോ എന്നിവരുടെ പേര് മാത്രമാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്.
ടൊവിനോയുടെ പേരുള്‍പ്പെട്ട രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു. നടി ജുവല്‍ മേരി അവതരിപ്പിച്ച കഥാപാത്രം ബീജദാനത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാവാന്‍ ആഗ്രഹിക്കുന്ന ആളാണ്. ടൊവിനോ തോമസിന്റെ ബീജം ലഭിക്കുമോ എന്ന് ഈ കഥാപാത്രം ചോദിക്കുന്നുണ്ട്. ടൊവിനോ തോമസിനുള്ള താങ്ക്സ് കാര്‍ഡും ചേര്‍ത്താണ് ഈ വീഡിയോ പുറത്തുവിട്ടത്.
ടൊവിനോയും ഉണ്ണിയും സൗഹൃദം തന്നെയാണ് ഈ ഡയലോഗ് എത്താന്‍ കാരണം. ഷൂട്ടിങ് സമയത്ത് തന്നെ ഉണ്ണി മുകുന്ദന്‍ ടൊവിനോയെ ഈ കാര്യം വിളിച്ച് അവതരിപ്പിച്ചിരുന്നു. ഇത് ടൊവിനോ സമ്മതിക്കുകയും ചെയ്തു. മാത്രമല്ല, ടൊവിനോ നായകനായ നടികര്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനെയും പരാമര്‍ശിച്ചിരുന്നു.
അതേസമയം, ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. 'കിളിപോയി', 'കോഹിന്നൂര്‍' സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയും അയാള്‍ ഐവിഎഫ് സ്പെഷലിസ്റ്റ് ആയി മാറുന്നതുമാണ് ചിത്രം.