സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; സമുദ്രക്കനി സുരഭി ലക്ഷ്മി പ്രധാന വേഷങ്ങളിൽ; 'വീരവണക്കം' ട്രെയ്‌ലർ പുറത്ത്

Update: 2025-08-24 10:27 GMT

കൊച്ചി: സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതം പ്രമേയമാകുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ചരിത്ര പശ്ചാത്തലത്തിലാണ് പി. കൃഷ്ണപിള്ളയുടെ പോരാട്ടങ്ങളുടെ കഥ പറയുന്നത്.

ചിത്രം ജൂൺ 29-ന് തിയേറ്ററുകളിലെത്തും. സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമെ റിതേഷ്, രമേശ് പിഷാരടി, സിദ്ദിഖ്, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, ഭീമൻ രഘു, വി.കെ. ബൈജു, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, സിദ്ധാംഗന, ഐശ്വിക, ശാരി, ഭരണി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Full View

ടി. കവിയരശ്, സിനു സിദ്ധാർത്ഥ് എന്നിവർ ഛായാഗ്രഹണവും ബി. അജിത് കുമാർ, അപ്പു ഭട്ടതിരി എന്നിവർ എഡിറ്റിംഗും നിർവഹിക്കുന്നു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ജെയിംസ് വസന്തൻ, സി.ജെ. കുട്ടപ്പൻ, അഞ്ചൽ ഉദയകുമാർ എന്നിവരാണ് സംഗീത സംവിധായകർ. വിനു ഉദയ് പശ്ചാത്തല സംഗീതവും മാഫിയ ശശി സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. പട്ടണം റഷീദ്, ഇന്ദ്രൻസ് ജയൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ യഥാക്രമം മേക്കപ്പ്, വസ്ത്രാലങ്കാരം, കലാസംവിധാനം എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്നു.

Tags:    

Similar News