വെട്രിമാരന്റെ 'വിടുതലൈ 2' ഡബ്ബിങ് ആരംഭിച്ചു; ഡബ്ബിങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അണിയറ പ്രവത്തകർ; ചിത്രം ഡിസംബർ 20ന് തിയേറ്ററുകളിലെത്തും
ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് 'വിടുതലൈ 2' ന്റെ ഡബ്ബിങ് ആരംഭിച്ചു. നിർമാതാക്കളാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും നിർമ്മാതാക്കളും ചേർന്നുള്ള ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
വിജയ് സേതുപതിയും സൂരിയും ഡബ്ബിങ് ആരംഭിക്കും മുന്നേ ഭദ്രദീപം തെളിയിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. 2024 ഡിസംബർ 20ന് തിയേറ്ററുകളിലെത്തും. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക.
ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ച പ്രേക്ഷക നിരൂപ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തിയേറ്ററുകളിലും ചിത്രം വലിയ വിജയമായി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകളോടെ തന്നെയായിരുന്നു ആദ്യ ഭാഗം അവസാനിച്ചിരുന്നത്. അപ്പോൾ മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ.
അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരും മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആർ.എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.