വീണ്ടു ദൗര്‍ഭാഗ്യം; വിക്രം ചിത്രം 'വീര ധീര ശൂരന്റെ' റിലീസിന് ഇടക്കാല സ്റ്റേ; ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലി നിയമപ്രശ്‌നം; തമിഴ്‌നാട്ടില്‍ അടിച്ച് കേറി എമ്പുരാന്‍

Update: 2025-03-27 09:45 GMT

ഇന്ന് റിലീസ് ചെയ്യാനിരുന്ന വിക്രം ചിത്രം 'വീര ധീര ശൂരന്റെ' റിലീസിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. നിയമപ്രശ്‌നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ മോണിങ് ഷോകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലും യുഎസിലും അടക്കം ആദ്യ ഷോ ഒഴിവാക്കി. ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലിയാണ് നിയമപ്രശ്‌നം.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ റിയ ഷിബു നിലവില്‍ ഡല്‍ഹിയിലാണ്.

വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിക്രവും സംവിധായകന്‍ എസ്യു അരുണ്‍കുമാറും തങ്ങളുടെ പ്രതിഫലത്തില്‍ നിന്നും ഒരു വിഹിതം മാറ്റിവച്ച് നിര്‍മ്മാതാവിനെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

തുക മുഴുവന്‍ നല്‍കി കഴിഞ്ഞാല്‍ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാനായേക്കും. സിനിമയുടെ റിലീസിന് മുന്നോടിയായി കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷന്‍ ടീം ചെയ്തിരുന്നു. വിക്രം അടക്കമുള്ളവര്‍ കേരളത്തിലെത്തി. തമിഴ്നാട്ടില്‍ 'എമ്പുരാനും' റിലീസ് ചെയ്യുന്നുണ്ട്. വീ ധീര ശൂരന്റെ ആദ്യ ഷോ മുടങ്ങിയതോടെ വലിയ സാമ്പത്തിക നഷ്ടവും നിര്‍മ്മാതാവിനുണ്ടാകും.

ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മ്മിച്ച ചിത്രം എസ്യു അരുണ്‍കുമാര്‍ ആണ് സംവിധാനം ചെയ്തത്. വിക്രമിനൊപ്പം എസ്ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Tags:    

Similar News