'പുതിയ തലമുറയും മുതിർന്നവരും കണ്ടിരിക്കേണ്ട സാമൂഹിക പ്രാധാന്യമുള്ള സിനിമ'; ഒറ്റപ്പെടൽ എന്ന വലിയ യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ 'സുഖമാണോ സുഖമാണ്'; പ്രശംസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: അരുൺലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്ന ഈ ഫാമിലി എൻ്റർടെയ്നർ പുതിയ തലമുറയ്ക്കും മുതിർന്നവർക്കും ഒരുപോലെ സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു. മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളെയും മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണെന്ന് ചിത്രം ഓർമ്മിപ്പിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.
"പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകൻ അരുൺലാൽ രാമചന്ദ്രൻ തന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണെന്നും മന്ത്രി തന്റെ കുറിപ്പിൽ പ്രത്യേകം പരാമർശിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിൽ മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്, ഓഡിയോ റൈറ്റ്സ് ലൂസിഫർ മ്യൂസിക്കിനും. ടോബിൻ തോമസ് (ഛായാഗ്രഹണം), അപ്പു ഭട്ടതിരി (എഡിറ്റർ), നിപിൻ ബെസെന്റ് (മ്യൂസിക്).
ഗരിമ വോഹ്ര (കോ പ്രൊഡ്യൂസർ), അർച്ചിത് ഗോയൽ (അസ്സോസിയേറ്റ് പ്രൊഡ്യൂസർ), രാകേന്ത് പൈ (ഹെഡ് ഓഫ് പ്രൊഡക്ഷൻസ്), ജിനു പി. കെ (പ്രൊഡക്ഷൻ കൺട്രോളർ), കിഷൻ സപ്ത (സൗണ്ട് ഡിസൈൻ), ഹരി പിഷാരടി (സൗണ്ട് മിക്സിങ്), ബോബൻ കിഷോർ (ആർട്ട് ഡയറക്ടർ), സുഹൈൽ എം (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ഷിനു ഉഷസ് (വസ്ത്രാലങ്കാരം), സിജീഷ് കൊണ്ടോട്ടി (മേക്കപ്പ്), ലിജു പ്രഭാകർ (കളറിസ്റ്റ്), കാസ്റ്റ് മി പെർഫെക്റ്റ് (കാസ്റ്റിങ്), നന്ദു ഗോപാലകൃഷ്ണൻ (സ്റ്റിൽസ്), മാക്ഗുഫിൻ (ഡിസൈൻ), പ്രതീഷ് ശേഖർ (പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്) എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
