കനി കുസൃതി വീണ്ടും ബോളിവുഡിലേക്ക്; താപ്‌സി പന്നുവിനൊപ്പം ഒന്നിക്കുന്ന 'അസി' നാളെ തിയേറ്ററുകളിൽ; പ്രതീക്ഷ നൽകി അനുഭവ് സിൻഹ ഒരുക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

Update: 2026-02-19 12:31 GMT

മുംബൈ: മലയാളി താരങ്ങളായ കനി കുസൃതിയും രേവതിയും താപ്സി പന്നുവിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്ന ബോളിവുഡ് ചിത്രം 'അസി' നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഈ കോർട്ട് റൂം ഡ്രാമ-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കുമുദ് മിശ്ര, നസിറുദ്ദീൻ ഷാ, സുപ്രിയ പഥക്, സീമ ഭാർഗവ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഭൂഷൺ കുമാർ, കിഷൻ കുമാർ, അനുഭവ് സിൻഹ എന്നിവർ ചേർന്ന് ബനാറസ് മീഡിയ വർക്സിന്റെ ബാനറിലാണ് 'അസി' നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡിൽ കനി കുസൃതിയുടെ മൂന്നാമത്തെ ചിത്രമാണിത്. മുമ്പ് 'ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന ഇംഗ്ലീഷ്-ഹിന്ദി ചിത്രത്തിലും 'ഗേൾസ് വിൽ ബി ഗേൾസ്' എന്ന ചിത്രത്തിലും കനി അഭിനയിച്ചിട്ടുണ്ട്.

കൂടാതെ 'ഓകെ കമ്പ്യൂട്ടർ', 'മഹാറാണി', 'കില്ലർ സൂപ്പ്' തുടങ്ങിയ ഹിന്ദി വെബ് സീരീസുകളിലൂടെയും കനി ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രേവതിയുടെ 21-ാമത്തെ ബോളിവുഡ് ചിത്രമാണ് 'അസി'. 1991-ൽ 'ലവ്' എന്ന ചിത്രത്തിലൂടെയായിരുന്നു രേവതിയുടെ ബോളിവുഡ് അരങ്ങേറ്റം. ഹിന്ദിയിൽ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് രേവതി.

Tags:    

Similar News