രാക്ഷസന്‍ രണ്ടാം ഭാഗം വരുന്നു; വെളിപ്പെടുത്തി നായകന്‍ വിഷ്ണു വിശാല്‍

രാക്ഷസന്‍ രണ്ടാം ഭാഗം വരുന്നു; വെളിപ്പെടുത്തി നായകന്‍ വിഷ്ണു വിശാല്‍

Update: 2025-07-09 12:33 GMT

ചെന്നൈ: വിഷ്ണു വിശാല്‍ നായകനായി 218ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ സിനിമയാണ് രാക്ഷസന്‍. ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍. ഐശ്വര്യ ലക്ഷ്മി നായികയായ ഗാട്ടാഗുസ്തിയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നും അദ്ദേഹം പറഞ്ഞു.

സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനില്‍ അമലാ പോളായിരുന്നു നായിക. വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിനായി ജിബ്രാന്‍ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചര്‍ച്ചയായിരുന്നു. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.

Tags:    

Similar News