മലയാളത്തിന് അഭിമാനനേട്ടം! ഉര്‍വശിക്കും വിജയരാഘവനും ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഉര്‍വശി മികച്ച സഹനടിയും വിജയരാഘവന്‍ മികച്ച സഹനടനും; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം; മികച്ച നടന്മാര്‍ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും; റാണി മുഖര്‍ജി മികച്ച നടി; ട്വല്‍ത്ത് ഫെയില്‍ മികച്ച ചിത്രം; കേരള സ്റ്റോറി സാക്ഷാത്കരിച്ച സുധീപ്‌തോ സെന്‍ മികച്ച സംവിധായകന്‍
ഉര്‍വശിക്കും വിജയരാഘവനും ദേശീയ ചലച്ചിത്ര പുരസ്‌കാരം
ന്യൂഡല്‍ഹി: ഏഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും( ജവാന്‍) വിക്രാന്ത് മാസിയുമാണ് ( ട്വല്‍ത്ത് ഫെയില്‍) മികച്ച നടന്മാര്‍. റാണി മുഖര്‍ജിയാണ് മികച്ച നടി ( മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ). മികച്ച ചിത്രം ട്വല്‍ത്ത് ഫെയിലാണ്. പുരസ്‌കാര നേട്ടങ്ങളില്‍ മലയാളത്തിനും തലയുയര്‍ത്തി നില്‍ക്കാം. ഉള്ളൊഴുക്കിലെ സ്വാഭാവിക അഭിനയത്തിന് മികച്ച സഹനടി ഉര്‍വശിയാണ്. പൂക്കാലം സിനിമയിലെ മികവിന് വിജയരാഘവനാണ് സഹനടന്‍.പൂക്കാലത്തിന്റെ എഡിറ്റിങ്ങിന് മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍.
പാര്‍വതിയും ഉര്‍വശിയും മത്സരിച്ച് അഭിനയിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.
വിവാദ ചിത്രം കേരള സ്റ്റോറിക്കും പുരസ്‌കാരം കിട്ടി. സുദീപ്‌തോ സെന്നാണ് മികച്ച സംവിധായകന്‍.
332 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം 2018-ലൂടെ മോഹന്‍ദാസ് സ്വന്തമാക്കി
മലയാളം സിനിമയായ നേക്കല്‍ - ക്രോണിക്കിള്‍ ഓഫ് ദ പാടി മാനിന് പ്രത്യേക പരാമര്‍ശം
പ്രത്യേക പരാമര്‍ശം: എം കെ രാമദാസ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച നേക്കല്‍ - ക്രോണിക്കിള്‍ ഓഫ് ദ പാടി മാന്‍ (മലയാളം), ഹിമാന്‍ഷു ശേഖര്‍ സംവിധാനം ചെയ്ത ദി സീ ആന്‍ഡ് സെവന്‍ വില്ലേജസും (ഒഡിയ) പ്രത്യേക പരാമര്‍ശം നേടി.
മികച്ച സിനിമാ നിരൂപണം: ഉത്പല്‍ ദത്ത് (ആസമീസ്)
മികച്ച തമിഴ് സിനിമ: പാര്‍ക്കിംഗ്
മികച്ച ഹിന്ദി സിനിമ: കതല്‍ -എ ജാക്ക് ഫ്രൂട്ട് മിസ്ട്രി
പ്രത്യേക പരാമര്‍ശം അനിമല്‍ - (റീ റെക്കോര്‍ഡിഗ് ) എംആര്‍ രാജകൃഷ്ണന്‍
മികച്ച സ്‌ക്രിപ്റ്റ്: ചിതാനന്ദ നായിക്കിന്റെ സണ്‍ഫ്‌ലവേഴ്‌സ് വെയര്‍ ദ ഫസ്റ്റ് വണ്‍സ് ടു നോ(കന്നഡ)
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
പ്രത്യേക പരാമര്‍ശം - നെകള്‍
തിരക്കഥ - ചിദാനന്ദ നായിക് (സണ്‍ഫ്‌ലവേഴ്‌സ് വേര്‍ ദ ഫസ്റ്റ് വണ്‍ ടു നോ)
നറേഷന്‍ / വോയിസ് ഓവര്‍ - ഹരികൃഷ്ണന്‍ എസ്
സംഗീത സംവിധാനം - പ്രാനില്‍ ദേശായി
എഡിറ്റിങ് - നീലാദ്രി റായ്
സൗണ്ട് ഡിസൈന്‍ - ശുഭരണ്‍ സെന്‍ഗുപ്ത
ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമന്‍
സംവിധാനം - പിയുഷ് ഠാക്കുര്‍ (ദ ഫസ്റ്റ് ഫിലിം)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ് - ഗിദ്ദ്- ദ സ്‌കാവഞ്ചര്‍
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് - ദ സൈലന്‍ഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി - ഗോഡ്, വള്‍ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം - ടൈംലെസ് തമിഴ്‌നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം -
നവാഗത സംവിധായകന്‍ - ശില്‍പിക ബോര്‍ദോലോയി
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം - ഫ്‌ലവറിങ് മാന്‍