'ഞാൻ അയാളെ ഒരുപാട് സ്നേഹിച്ചു, എന്റെ ഹൃദയം തകർന്നുപോയി, ഇത്രയധികം സ്നേഹിച്ചൊരാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല'; പൊട്ടിക്കരഞ്ഞ് നടി ഏഞ്ചലിൻ മരിയ
കൊച്ചി: താൻ സ്നേഹിച്ചയാൾ ചതിച്ചുവെന്ന് ആരോപിച്ച് നടി ഏഞ്ചലിൻ മരിയ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വികാരഭരിതമായ വീഡിയോയിലൂടെയാണ് താരം തനിക്കുണ്ടായ വേദന വ്യക്തമാക്കിയത്. 'ഞാൻ അയാളെ ഒരുപാട് സ്നേഹിച്ചു. എന്റെ ഹൃദയം തകർന്നുപോയി. ഇത്രയധികം സ്നേഹിച്ചൊരാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല,' ഏഞ്ചലിൻ വീഡിയോയിൽ പറയുന്നു.
താരം പൊട്ടിക്കരയുന്ന ഈ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. 'പോകുന്നവർ പോകട്ടെ, നിങ്ങൾ സന്തോഷമായിരിക്കൂ, കരയരുത്,' തുടങ്ങി ആശ്വസിപ്പിക്കുന്ന കമന്റുകളാണ് അധികവും. നേരത്തെ സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് ഏഞ്ചലിൻ മരിയ വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു.
സിനിമാ രംഗത്തുനിന്നുള്ള പലരും തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപിക്കുന്നതായും, ദയവായി തന്നെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഒമർ ലുലുവിനെതിരായ കേസ് കള്ളക്കേസാണെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ഏഞ്ചലിൻ അന്ന് പറഞ്ഞിരുന്നു.