ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണല്ലോ..എന്നെനിക്ക് തോന്നും; അതൊക്കെ ഒരാളുടെ പേഴ്സണലായ കാര്യമാണ്; കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം; തുറന്നുപറഞ്ഞ് ലിയോണ

Update: 2026-03-04 15:12 GMT

ലയാളികൾക്ക് പ്രിയങ്കരിയായ നടി ലിയോണ ലിഷോയിയുടെ വിവാഹത്തെക്കുറിച്ചും വാർദ്ധക്യത്തിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഒരു പ്രമുഖ അഭിമുഖത്തിലാണ് ലിയോണ തന്റെ വ്യക്തിപരമായ നിലപാടുകൾ തുറന്നുപറഞ്ഞത്. 'മായാനദി', 'ആന്മരിയ കലിപ്പിലാണ്', 'മറഡോണ' തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിയോണ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അണലി' എന്ന പുതിയ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകൾ. കൂടത്തായി ജോളി കേസുമായി ബന്ധപ്പെട്ടാണ് 'അണലി' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

സിനിമയില്ലെങ്കിലും സന്തോഷകരമായി ജീവിക്കാൻ സാധിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മരണം വരെ അഭിനയിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലിയോണ വ്യക്തമാക്കി. എന്നാൽ, വാർദ്ധക്യത്തിൽ സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. "കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നമ്മളെ നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അങ്ങനെയുള്ള 'ലക്ഷ്വറികളിൽ' നമ്മൾ കുറച്ചുകൂടി വിശ്വസിക്കണം. അങ്ങനെയുള്ള 'ഏർണിംഗ്' മാത്രമേ നിലനിൽക്കൂ," ലിയോണ ലിഷോയ് മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.

വിവാഹമെന്നത് ഓരോ വ്യക്തിയുടെയും തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ ലിയോണ, താൻ പങ്കാളിത്തത്തിലും കൂട്ടായ്മയിലുമാണ് വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണെന്ന് തോന്നാറുണ്ടെങ്കിലും, തന്റെ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകളുടെ ജീവിതം കാണുമ്പോൾ ചിലപ്പോൾ അവർ വിവാഹം കഴിക്കരുതായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. "ചിലരുടെ വിവാഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ അടുപ്പമുള്ള ആളുകൾ വിവാഹം ചെയ്തതുകൊണ്ട് മാത്രം നേരിടുന്ന ചില കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നാറില്ല," ലിയോണ കൂട്ടിച്ചേർത്തു.

Tags:    

Similar News