മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം ഭഗവാനേ..; എന്തൊരു ചൈതന്യം; മറ്റെവിടെ നിന്നും ലഭിക്കാത്ത ഒരു ആത്മീയ അനുഭവം;മഹാകുംഭമേളയിൽ പങ്കെടുത്ത് സീരിയൽ താരം ഗൗരി കൃഷ്ണൻ
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിൽ എല്ലാം വളരെ സജീവമാണ്. പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, താരം പ്രയാഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്തിന്റെ ചിത്രങ്ങളാണ് ഗൗരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം... ഭഗവാനേ... നീയെനിക്കു തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്'', ഗൗരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഗൗരിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.
മിനിസ്ക്രീൻ താരങ്ങളായ ശ്രീക്കുട്ടി, അഖിൽ ആനന്ദ് എന്നിവരും മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.