ഞാൻ വിജയ് സാറിനോട് ആ ചോദ്യം ചോദിച്ചപ്പോൾ പെട്ടെന്ന് മുഖം മാറി; പിന്നെ എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല; തുറന്നുപറഞ്ഞ് നടി മമിത

Update: 2025-06-23 11:47 GMT

ടുത്ത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജനനായകൻ. ഇപ്പോഴിതാ, ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടി മമിത ബൈജു. അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലാണ് മമിത ജനനായകന്റെ വിശേഷങ്ങൾ പറഞ്ഞത്. സിനിമയിൽ തുടർന്നഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ വിജയ് പറഞ്ഞ മറുപടിയും മമിത ചടങ്ങിൽ പറഞ്ഞു.

അയർലണ്ടിൽ നടന്ന കേരള കാർണിവലിലെ മുഖ്യാതിഥികളിൽ ഒരാളായിരുന്നു മമിത ബൈജു. ഈ ചടങ്ങിനിടെ ജനനായകനിൽ വിജയ്ക്കൊപ്പം പ്രവർത്തിച്ച അനുഭവം പങ്കിടാൻ അവതാരകനായ മിഥുൻ രമേശ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായി മമിത പറഞ്ഞ മറുപടി അഭിനയരം​ഗത്തേക്ക് തുടർന്നേക്കും എന്ന രീതിയിൽ വിജയ് സംസാരിച്ചെന്നാണ്.

മമിതയുടെ വാക്കുകൾ..

'ജനനായകൻ അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ എന്ന് വിജയ് സാറിനോട് ഞാൻ നേരിട്ടു ചോദിച്ചു. എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്നും പറഞ്ഞു. അപ്പോൾ സാർ പറഞ്ഞത് എല്ലാം 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും എന്നാണ്. ഷൂട്ടിങ്ങിന്റെ അവസാനദിവസം ഞാനും അണിയറപ്രവർത്തകരുമെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹവും വികാരാധീനനായി. എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല.' മമിത തുറന്നുപറഞ്ഞു.

Tags:    

Similar News