ഇത് എന്റെ മകന്‍, നാല് വയസുകാരന്‍ ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സണ്‍; പൊന്നോമനയെ പരിചയപ്പെടുത്തി പാര്‍വതി; ക്യൂട്ടെന്ന് ആരാധകര്‍

Update: 2024-12-14 12:12 GMT

ഒരു മകളെ ഓമനിച്ച് വളര്‍ത്താനുള്ള അമ്മ മനസുണ്ട് നടി പാര്‍വതി തിരുവോത്തിന്റെ ഉള്ളിന്റെ ഉള്ളില്‍. ഏഴാം വയസില്‍ സ്വന്തം മകളുടെ പേര് മനസിലുറപ്പിച്ച്, മുതിര്‍ന്നപ്പോള്‍ ടാറ്റു ചെയ്ത് ആ പേര് സ്വന്തം ശരീരത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു പാര്‍വതി തിരുവോത്ത്. കാലമേറെ കാത്തിരുന്നിട്ടും ഒരു മകള്‍ക്ക് പിറവി എടുക്കാന്‍ കഴിയാതെ വന്നതും, ഒരു മകളെ ദത്തെടുക്കണം എന്നുപോലും പാര്‍വതി തിരുവോത്ത് ആഗ്രഹിച്ചിരുന്നു. അടുത്തിടെ 'ഹര്‍' എന്ന സ്വന്തം ചിത്രം റിലീസ് ചെയ്യുന്നതിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് തന്നിലെ അമ്മ മനസിനെ കുറിച്ച് പാര്‍വതി തിരുവോത്ത് സംസാരിച്ചത്. ഇക്കാര്യം പാര്‍വതി തന്റെ അമ്മയോട് സംസാരിച്ചിട്ടും ഉണ്ട്.

ഇപ്പോള്‍ താരം തന്റെ മകനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരിക്കുകയാണ്. തന്റെ അരുമയായ നായക്കുട്ടിയുടെ ചിത്രങ്ങളാണ് പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. Dobby Thiruvothu, mydogson എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വ്വതി തന്റെ മാനസപുത്രനെ പരിചയപ്പെടുത്തിയത്.ഡോബി തിരുവോത്ത് എന്നാണ് നായയ്ക്ക് താരം നല്‍കിയ പേര്. അവന്റെ നാലാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പാര്‍വ്വതി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നായക്കുട്ടി ഗര്‍ഭത്തില്‍ എങ്ങനെ ഉണ്ടാകുമെന്ന് ഓര്‍ത്തെടുക്കാന്‍ സ്‌കാനിംഗ് ചിത്രത്തില്‍ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്നാണ് പാര്‍വതി ഈ നായക്കുട്ടിയെ വിളിക്കുന്നത്.

Full View

ഒടിടിയില്‍ സ്ട്രീം ചെയ്ത ഹെര്‍ ആണ് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ പറയുന്നത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്നു. പ്രതാപ് പോത്തന്‍ അവസാനം അഭിനയിച്ച ചിത്രം കൂടിയാണ്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ടി. സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം. തോമസ് ആണ് നിര്‍മ്മാണം. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവിന്ദ വസന്തയാണ് സംഗീത സംവിധാനം.

Tags:    

Similar News