'എന്തൊരു നാണക്കേട്, വ്യാജ കഥയ്ക്ക് രണ്ട് ദേശീയ അവാർഡുകൾ'; വിമര്‍ശനവുമായി നടി രഞ്ജിനി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്കാരങ്ങൾ നൽകിയെന്ന വിമർശനവുമായി നടി രഞ്ജിനി. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ കേരള സ്റ്റോറി എന്ന ചിത്രത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചതിന് പിന്നാലെയായിരുന്നു താരം വിമർശനവുമായി രംഗത്തെത്തിയത്. മികച്ച ഛായാഗ്രഹണത്തിനും സംവിധാനത്തിനുമുള്ള പുരസ്കാരമാണ് കേരള സ്റ്റോറിക്ക് ലഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മികവിന് നൽകുന്ന, കലാപരവും സാങ്കേതികവുമായ മികവിനുള്ള പരമോന്നത പുരസ്കാരത്തിൻ്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കൊടുത്തിരിക്കുന്നു. എന്തൊരു നാണക്കേട് ആണിത് എന്നായിരുന്നു രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചത്.
ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയേയും പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനുമാക്കിയിരുന്നു. 2018 ലെ വര്‍ക്കിന് മോഹന്‍ദാസിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയെയും തേടിയെത്തിയിരുന്നു. നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഒരു മലയാള ചിത്രം നേടിയിട്ടുണ്ട്. എം കെ ഹരിദാസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ചിത്രമാണ് അത്.