'അജിത് കടവുളേ' എന്ന മുദ്രാവാക്യം; ചിത്രത്തിന്റെ ടീസര്‍ ആവശ്യപ്പെട്ട് ശബരിമലയില്‍ ബാനര്‍ ഉയര്‍ത്തി ആരാധകരുടെ പ്രതിഷേധം: ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് വിമര്‍ശനം: വീഡിയോ

Update: 2024-11-21 09:39 GMT

അജിത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയര്‍ച്ചി'. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ അജിത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ അല്ലാതെ മറ്റു അപ്‌ഡേറ്റുകള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ആവശ്യപ്പെട്ട് ശബരിമലയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരിക്കുകയാണ് അജിത് ആരാധകര്‍.

'അജിത് കടവുളേ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ശബരിമല ക്ഷേത്ര സന്നിധിയില്‍ ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയത്. ചിത്രത്തിന്റെ ടീസറാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ആരാധകരുടെ ഈ പ്രവര്‍ത്തി ഇതിനിടെ വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്നും ഇത്തരത്തിലുള്ള ആരാധകരുടെ പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


Full View


മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഈ വിമര്‍ശനത്തിന് പിന്നാലെ മറ്റൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് വിടാമുയര്‍ച്ചി അണിയപ്രവര്‍ത്തകര്‍ കടന്നുപോകുന്നത്. നിലവിലെ സാമ്പത്തിക വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്തില്ലെങ്കിലും കടുത്ത ആഘാതമുണ്ടാകും. നെറ്റ്ഫ്‌ലിക്‌സുമായുള്ള ലൈക്കാ പ്രൊഡക്ഷന്‍സിന്റെ കരാര്‍ അവസാനിരിക്കും എന്നതാണ് പ്രശ്‌നം.

ഒടുവില്‍, ലൈക്ക പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തിലുള്ള സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിലിവില്‍ ഉള്ള ഒടിടി കരാര്‍ അവസാനിച്ചാല്‍ പുതിയ ഡീല്‍ പ്രയാസമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ വിഡാ മുയര്‍ച്ചിയുടെ റിലീസ് എന്തായാലും വൈകിപ്പിക്കില്ല പൊങ്കലിനുണ്ടാകും എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ 2 നേരത്തെ നെറ്റ്ഫ്‌ലിക്‌സിന് ഒടിടി ഡീല്‍ നഷ്ടമായിരുന്നു. അതിനാല്‍ പുതിയ ഒരു ഡീലിന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷനുമായി നെറ്റ്ഫ്‌ലിക്‌സ് തയ്യാറാകില്ല എന്നതാണ് പ്രശ്‌നം.

Tags:    

Similar News