അഭിനയം തന്റെ തൊഴിലാണ്; അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും; ആരാണ് എന്റെ മുന്നിലുള്ളതെന്നും പിന്നിലെന്നും നോക്കേണ്ടതില്ല; അവരുടെ ചരിത്രവും അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ; അലന്‍സിയര്‍

Update: 2025-02-27 08:40 GMT

നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍റ്റ് വെബ് സീരിസില്‍ അഭിനയിക്കുന്നതിന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അലന്‍സിയര്‍. അഭിനയം തന്റെ തൊഴിലാണ്, അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും എന്നാണ് അലന്‍സിയര്‍ പറയുന്നത്. പട്ടികള്‍ കുരയ്ക്കും, കല്ലെറിയാന്‍ നിന്നു കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നും അലന്‍സിയര്‍ വ്യക്തമാക്കി.

ഞാന്‍ എന്റെ വീട്ടില്‍ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതന ധര്‍മം. ഒന്നും പറയാനില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്.

ആ തൊഴില്‍ മേഖലയില്‍ എന്ത് വേഷം കെട്ടാനും ഞാന്‍ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നും ഞാന്‍ നോക്കേണ്ടതില്ല. അവരുടെ ചരിത്രവും എനിക്ക് അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ?

നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. എന്തിനാണ് നിങ്ങള്‍ പത്മരാജന്റെയും ഭരതന്റെയും അടൂര്‍ സാറിന്റെയും സിനിമകള്‍ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ? വിവരക്കേട് ഇല്ലാത്തവരോട് എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. പട്ടികള്‍ കുരയ്ക്കും, അതിനെ എടുത്ത് കല്ലെറിയാന്‍ നിന്നു കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നാണ് അലന്‍സിയര്‍ പറയുന്നത്.

അതേസമയം, നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'ലോല കോട്ടേജ്' എന്ന അഡല്‍റ്റ് വെബ് സീരിസിലാണ് അലന്‍സിയര്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കുട്ടിക്കാനത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന വെബ് സീരിസില്‍ മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Tags:    

Similar News