ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നികുതി അടക്കുന്ന നടന്‍ അമിതാഭ് ബച്ചന്‍; കഴിഞ്ഞ വര്‍ഷം നികുതി അടച്ചത് 120 കോടി; രണ്ടാമനായി ഷാരൂഖ് ഖാന്‍

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നികുതി അടക്കുന്ന നടന്‍ അമിതാഭ് ബച്ചന്‍

Update: 2025-03-19 12:10 GMT

മുംബൈ: 50 വര്‍ഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഇതിഹാസ നടന്‍ അമിതാഭ് ബച്ചന്‍ നികുതി കൊടുക്കുന്നതിലും താരങ്ങളില്‍ ഒന്നാമന്‍. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും അവതാരകനായും അങ്ങനെ പല മേഖലകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം അമിതാഭ് ബച്ചന്‍ 350 കോടി രൂപ സമ്പാദിക്കുകയും 120 കോടി രൂപ നികുതി അടക്കുകയും ചെയ്തു. ഇതോടെ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സെലിബ്രിറ്റിയായി അദ്ദേഹം മാറിയെന്നാണ് റിപ്പോര്‍ട്ട്.

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ കഴിഞ്ഞ വര്‍ഷം 92 കോടി രൂപ നികുതി അടച്ചു. അമിതാഭ് ബച്ചന്‍ 30 ശതമാനം കൂടുതല്‍ അടച്ചതോടെ ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി. കല്‍ക്കി 2898 എ.ഡി, വേട്ടയ്യന്‍ തുടങ്ങിയ വലിയ സിനിമകളില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നുണ്ട്. പല മുന്‍നിര ബ്രാന്‍ഡുകളും അദ്ദേഹത്തെ അവരുടെ അംബാസഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഗെയിം ഷോകളില്‍ ഒന്നായ കോന്‍ ബനേഗ ക്രോര്‍പതിയുടെ (കെ.ബി.സി) അവതാരകനുമാണ് അദ്ദേഹം.

2024-25 ലെ മുന്‍നിര സെലിബ്രിറ്റി നികുതിദായകര്‍

1. അമിതാഭ് ബച്ചന്‍ 120 കോടി രൂപ

2. ഷാരൂഖ് ഖാന്‍ 92 കോടി രൂപ

3. ദളപതി വിജയ് 80 കോടി രൂപ

4. സല്‍മാന്‍ ഖാന്‍ 75 കോടി രൂപ

Tags:    

Similar News