എനിക്ക് അദ്ദേഹത്തിനോട് നേരത്തേ ദേഷ്യമായിരുന്നു; ഇപ്പോൾ വയ്യാതിരിക്കുകയാണ്; ഇടയ്‌ക്കൊക്കെ ഫോൺ വിളിക്കും; തുറന്നുപറഞ്ഞ് ആൻമരിയ

Update: 2025-09-23 06:26 GMT

ടിയും മിനിസ്ക്രീൻ താരവുമായ ആൻ മരിയക്ക് പിതാവിനോടുള്ള ദേഷ്യം മാഞ്ഞതായി വെളിപ്പെടുത്തി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു സംസാരിച്ചതിന് പിന്നാലെയാണ് ആൻ മരിയ തന്റെ പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചത്.

"ഇപ്പോൾ അച്ഛനോട് ദേഷ്യമില്ല. അദ്ദേഹത്തിന് ഇപ്പോൾ സുഖമില്ല. അമ്മയെയും എന്നെയും അദ്ദേഹം ഇടയ്ക്കിടെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്," ആൻ മരിയ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാതാപിതാക്കൾ വേർപിരിഞ്ഞ വിവരം അടുത്തിടെയാണ് താൻ പൊതുവായി പങ്കുവെച്ചതെന്നും, അത്തരം ഒരു സാഹചര്യം വന്നപ്പോൾ ഇരുവർക്കും സമ്മതത്തോടെയാണ് ഇക്കാര്യം പുറത്തുപറഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു.

"അതവരുടെ വ്യക്തിപരമായ കാര്യമാണ്. അവരോട് രണ്ടുപേരോടും അനുവാദം ചോദിച്ചിട്ടാണ് അക്കാര്യം തുറന്നുപറഞ്ഞത്. അക്കാര്യം തുറന്നുപറയേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് അത് ചെയ്തത്," ആൻ മരിയ വ്യക്തമാക്കി.

'ദത്തുപുത്രി' എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ആൻമരിയ നിരവധി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ സംപ്രേഷണം ചെയ്യുന്ന 'ഇഷ്ടം മാത്രം' എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് താരം ഫുഡ് വ്ലോഗറും കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായി വേർപിരിഞ്ഞത്. ഇത് ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

Tags:    

Similar News