ഇനി ഒരിക്കലും ഒരു സിനിമയെയും നടനെയും വിമര്‍ശിക്കില്ല; പ്രഭാസിനെക്കുറിച്ചുള്ള 'ജോക്കര്‍' കമന്റില്‍ അര്‍ഷാദ് വാര്‍സിക്ക് ഖേദം

പ്രഭാസിനെക്കുറിച്ചുള്ള 'ജോക്കര്‍' കമന്റില്‍ അര്‍ഷാദ് വാര്‍സിക്ക് ഖേദം

Update: 2024-10-22 12:49 GMT

മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ചിത്രമാണ് പ്രഭാസിന്റെ കല്‍ക്കി 2898 എ.ഡി. അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ ഹാസന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. അന്ന ബെന്നും ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ ഭാഗമായിരുന്നു. ബിഗ് ബജറ്റില്‍ ഇറങ്ങിയ ഈ ചിത്രം വലിയ സക്‌സസ് ആയിരുന്നു.

പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍ക്കിയിലെ പ്രഭാസിന്റെ കഥാപാത്രത്തെ വിമര്‍ശിച്ച് നടന്‍ അര്‍ഷാദ് വാര്‍സി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ അമിതാഭ് ഗംഭീരം പ്രകടനം കാഴ്ചവെച്ചെന്നും ജോക്കറിനെ പോലെയുണ്ടായിരുന്നു പ്രഭാസിന്റെ കഥാപാത്രം എന്നായിരുന്നു പറഞ്ഞത്. ഇത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ താന്‍ ഇനി ഒരു നടനെയും സിനിമയെയും വിമര്‍ശിക്കില്ലെന്ന് പറയുകയാണ് അര്‍ഷാദ് വാര്‍സി.ജ നാധിപത്യ രാജ്യമായ ഇന്ത്യയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇനി അഭിപ്രായം പറയുമ്പോള്‍ വളരെ സൂക്ഷിച്ച് മാത്രമേ പറയുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.

'പോസിറ്റീവായി മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ വിമര്‍ശനങ്ങള്‍ എന്നെ അധികം ബാധിക്കാറില്ല. നമുക്ക്ഓരോരുത്തര്‍ക്കും അവരവരുടെ കാഴ്ചപ്പാടുണ്ട്. കൂടാതെ, ഇതൊരു ജനാധിപത്യ രാജ്യമാണ്, എല്ലാവര്‍ക്കും അതില്‍ സംസാരിക്കാന്‍ അനുവാദമുണ്ട്. ഭാവിയില്‍ അഭിപ്രായങ്ങള്‍ വളരെ സൂക്ഷിച്ച് മാത്രമേ പറയുകയുള്ളൂ.ഇനി മുതല്‍ ഞാന്‍ കാണുന്ന എല്ലാ സിനിമകളും ഇഷ്ടപ്പെടുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഞാന്‍ എല്ലാ നടന്മാരെയും സ്‌നേഹിക്കും,'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

Tags:    

Similar News