'തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്; ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല; ഞങ്ങളെ വെറുതെ വിടൂ; ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്'; വഞ്ചനാ കേസില്‍ ബാലയുടെ പ്രതികരണം; പിന്തുണച്ച് കോകിലയും

Update: 2025-02-20 13:10 GMT

നടന്‍ ബാലയും മുന്‍ ഭാര്യ അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. വിവാഹ മോചനത്തിന്റെ സമയത്ത് ഒരു ജീവനാംശവും നല്‍കാത്ത ബാല, മകളുടെ പേരില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഒരു ഇന്‍ഷുറന്‍സ് തുക നല്‍കിയിരുന്നു. അതില്‍ കൃത്രിമത്വം കാണിച്ചു എന്ന് പറഞ്ഞ് അമൃത സുരേഷ് പുതിയ കേസ് കൊടുത്തതാണ് ഇന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. മാധ്യമങ്ങളോട് പ്രതികരിക്കവെ, അങ്ങനെ ഒരു സംഭവത്തെ കുറിച്ച് എനിക്കറിയില്ല, ഞാന്‍ അന്വേഷിക്കട്ടെ എന്നാണ് ബാല പറഞ്ഞിരുന്നത്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ബാലയുടെ വാക്കുകളിങ്ങനെയാണ്... 'നിങ്ങള്‍ വിളിക്കുമ്പോഴാണ് ഞാനിത് കേള്‍ക്കുന്നത്. എന്താ സംഭവമെന്നത് എനിക്ക് അന്വേഷിക്കണം. കുറേ കേസുകള്‍ പിന്നെയും വന്നുവെന്ന് ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ ഞാന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വളരെ മനോഹരമായി ഭാര്യയ്‌ക്കൊപ്പം ഞാന്‍ ജീവിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല.

ഇങ്ങനെ തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് തങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുന്ന തനിക്ക് ഇപ്പോള്‍ ഒരു കുട്ടി പിറക്കാന്‍ പോവുകയാണെന്ന് ബാല പറയുന്നു. ബാലയുടെ ഭാര്യ കോകിലയും ബാലക്ക് പിന്തുണയുമായി എത്തി. ഒരു പ്രശ്‌നത്തിനും പോകാത്ത തന്നെ വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് തെറ്റാണെന്നും മാധ്യമങ്ങള്‍ ഒരിക്കലും അത്തരത്തില്‍ പറയരുതെന്നും ബാല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഈ വിഷയത്തെ കുറിച്ച് അറിയുന്നത്. ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈ വിഷയത്തില്‍ എനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നുമാണ്,' ബാലയുടെ പ്രതികരണം.

ബാല പറയുന്നതിനെ അനുകൂലിച്ച് ബാലയുടെ ഭാര്യ കോകിലയും സംസാരിച്ചു. ഞങ്ങള്‍ സമാധാനമായി കഴിയാനാഗ്രഹിക്കുമ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്ന് തുടര്‍ച്ചയായി പ്രശ്ങ്ങള്‍ ഉണ്ടാക്കുകയാണെന്ന് കോകില പറഞ്ഞു. ബാലയും മുന്‍ ഭാര്യയും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ മുന്‍ ഭാര്യയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് ബാലയ്ക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തത്. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചതാണെന്നും ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും മുന്‍ ഭാര്യയുടെ പരാതിയില്‍ പറയുന്നു.

Full View

2010 ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്നാല് വര്‍ഷത്തിനുള്ളില്‍ ബന്ധം അവസാനിപ്പിച്ചു. ശേഷം അമൃത മകള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു. പിന്നീട് 2019 ലാണ് ഇരുവരും നിയമപരമായി വിവാഹമോചിതരാവുന്നത്. മകളുടെ പേരില്‍ രണ്ടാളും അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് കരാര്‍ വെക്കുകയും കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു. എന്നാല്‍ പലപ്പോഴും മകളുടെ പേരില്‍ വാക്കുതര്‍ക്കവുമായി ഇരുവരും രംഗത്ത് വരാറുണ്ട്. അങ്ങനെയാണ് വീണ്ടും അമൃത വന്നിരിക്കുന്നത്.

Tags:    

Similar News