ലോക സിനിമയില്‍ ഒരു പ്രധാന വേഷത്തിന് സമീപിച്ചിരുന്നു; എന്നാല്‍ ചില കാരണങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല; ആ തീരുമാനത്തില്‍ ഇപ്പോള്‍ ദുഃഖമുണ്ട്; ബേസില്‍

Update: 2025-09-07 08:00 GMT

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ സിനിമയായ ലോകയെ കുറിച്ച് നടന്‍ ബേസില്‍ ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരിക്കുകയാണ്. സിനിമയില്‍ ഒരു പ്രധാന വേഷത്തിന് തന്നെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ ചില കാരണങ്ങളാല്‍ അത് ചെയ്യാന്‍ സാധിക്കാതിരുന്നതില്‍ ഇപ്പോള്‍ ഖേദമുണ്ടെന്നും ബേസില്‍ പറഞ്ഞു.

'ലോക എന്ന സിനിമയില്‍ ഇല്ല, പക്ഷെ ലോക സിനിമയില്‍ ഉണ്ട്. വലിയൊരു വേഷം ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. പക്ഷെ ചില കാരണങ്ങള്‍ കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. ഇപ്പോള്‍ ആ തീരുമാനത്തില്‍ ദുഃഖമുണ്ട്,' എന്ന് ബേസില്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സിനൊപ്പമുള്ള അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക 30 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മുന്നേറുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും, നൂറ് കോടി ക്ലബ്ബിലെ പന്ത്രണ്ടാമത്തെ ചിത്രവുമാണ്ലോക.

Tags:    

Similar News