മാസ് ബാങ്ക് അടിക്കാന്‍ പറ്റിയ മാസ് പിള്ളേര്‍ വേണം; 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ ചിത്രം: കാസ്റ്റിങ് കോള്‍ പുറത്ത്

Update: 2025-09-17 08:01 GMT

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്തുവന്നു. ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനന്തു എസ്സിനൊപ്പം ചേര്‍ന്നാണ് ബേസില്‍ ചിത്രം നിര്‍മിക്കുന്നത്. 'മാസ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ് കുട്ടികളെ വേണം' എന്ന അടിക്കുറിപ്പോടെയാണ് കാസ്റ്റിങ് അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഫോട്ടോകളും ഒരു മിനിറ്റിനുള്ളില്‍ വരുന്ന പെര്‍ഫോമന്‍സ് വീഡിയോയും ഒക്ടോബര്‍ 10നകം നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ബേസില്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്ത വേളയിലാണ് സിനിമയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടത്. നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍ തന്നെ ബേസില്‍ അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും താരനിരയും സാങ്കേതിക സംഘവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പിആര്‍ഒ വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍.

Tags:    

Similar News