എന്ത് വൃത്തികെട്ട കളിയാണ്...ഗയ്‌സ്..!!; വാട്‍സ്ആപ്പ് ചാറ്റുകൾ സഹിതം പുറത്തുവിട്ട് ബിന്നി; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച; ബിഗ് ബോസ് കപ്പ് അടിച്ച അനുമോൾ വീണ്ടും എയറിലേക്ക്
ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയായിരുന്ന ബിന്നി സെബാസ്റ്റ്യൻ, സഹമത്സരാർത്ഥിയായിരുന്ന അനുമോൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അനുമോൾക്ക് വേണ്ടി പണം വാങ്ങി സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ നടത്തുന്ന ഒരു 'പിആർ ഗ്രൂപ്പ്' ഉണ്ടെന്നുള്ള തൻ്റെ മുൻ വെളിപ്പെടുത്തലുകൾ ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ടതായാണ് ബിന്നിയുടെ ആരോപണം.
ബിഗ് ബോസ് ഹൗസിൽ വെച്ചാണ് അനുമോൾക്ക് വേണ്ടി 16 ലക്ഷം രൂപ ചെലവഴിച്ചുള്ള 'പിആർ' പ്രവർത്തനങ്ങൾ നടക്കുന്നതായി താൻ ആദ്യമായി അറിഞ്ഞതെന്ന് ബിന്നി പറയുന്നു. പുറത്തിറങ്ങിയ ശേഷം ഇത് സംബന്ധിച്ച് താൻ കടുത്ത സൈബർ ബുള്ളിയിങ്ങിന് ഇരയായെന്നും അവർ കൂട്ടിച്ചേർത്തു. അടുത്തിടെ അനുമോളുടെ ഒരു വീഡിയോ പങ്കുവെച്ച് തൻ്റെ വാദങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടക്കുന്നതായി ബിന്നി ആരോപിക്കുന്നത്.
ഇതിൻ്റെ ഭാഗമായി, അനുമോളുടെ 'പിആർ ഗ്രൂപ്പ്' എന്നറിയപ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകളുടെ സ്ക്രീൻഷോട്ടുകളാണ് ബിന്നി പുറത്തുവിട്ടത്. അനുമോളുടെ ഒരു വീഡിയോ ബിന്നി പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പിലൊരാൾ അറിയിക്കുമ്പോൾ, ബിനിക്കെതിരെ കൂട്ടമായി പ്രതികരിക്കാൻ മറ്റുള്ളവർ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സ്ക്രീൻഷോട്ടുകളിൽ വ്യക്തമായി കാണാം. "ബിന്നി വീണ്ടും എയറിൽ ആകും, അല്ലെങ്കിൽ നമ്മളെ എയറിൽ ആക്കും" തുടങ്ങിയ സന്ദേശങ്ങളും ഇതിലുണ്ട്.
താൻ അനുമോളുടെ യഥാർത്ഥ ആരാധകനാണെന്ന് പറഞ്ഞ് വരുന്ന പല കമന്റുകളും യഥാർത്ഥത്തിൽ 'പിആർ' പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ബിന്നി ആരോപിച്ചു. പണം വാങ്ങി സഹമത്സരാർത്ഥികളെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ പുച്ഛം മാത്രമേയുള്ളൂവെന്നും, തൻ്റെ ഭാഗത്താണ് ശരിയെന്നും ദൈവം കൂട്ടുണ്ടെന്നും അവർ വീഡിയോയിൽ പറഞ്ഞു.