കരിയറില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമയം 76 രൂപ വേതനം നല്‍കി പരിഹാസം, പാടാന്‍ സമ്മതിക്കാതെ ഭര്‍തൃമാതാവിന്റെ നിരാഹാരം; 2018ല്‍ പത്മഭൂഷണ്‍; ഭര്‍ത്താവിന്റെ വിയോഗം ജീവിതത്തെ തളര്‍ത്തി; ഒടുവില്‍ അന്ന് പറഞ്ഞപോലെ ഭര്‍ത്താവിന്റെ അരികിലേക്ക് ശാരദ സിന്‍ഹയും യാത്രയായി
ന്യൂഡല്‍ഹി: പ്രമുഖ നാടന്‍പാട്ട് ഗായിക ശാരദ സിന്‍ഹ അന്തരിച്ചു. 72 വയസായിരുന്നു. രക്താര്‍ബുദം ബാധിച്ച് എയിംസില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 2018ലാണ് ശാരദ സിന്‍ഹയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മകന്‍ അന്‍ഷുമാന്‍ സിന്‍ഹയാണ് മരണവാര്‍ത്ത സ്ഥിരീകരിത്.
ബിഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിന്‍ഹ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്. നവംബര്‍ 4ന് ശാരദ സിന്‍ഹ പാടിയ അവസാന ആല്‍ബം പുറത്തിറങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മകനാണ് ആല്‍ബം പുറത്തുവിട്ടത്.
മകന്‍ അന്‍ഷുമാന്‍ സിന്‍ഹ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ബീഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിന്‍ഹ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്. കലാരംഗത്ത് അവര്‍ നല്‍കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2018ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
ശാരദ സിന്‍ഹയുടെ ഭര്‍ത്താവ് ബ്രാജ് കിഷോര്‍ സിന്‍ഹ ആഴ്ച്ചകള്‍ക്ക് മുന്‍പാണ് മരിച്ചത്. തലയടിച്ചു വീണതിനെ തുടര്‍ന്നായിരുന്നു മരണം. അന്ന് ശാരദ സിന്‍ഹ അദ്ദേഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വൈറലായിരുന്നു. ഈ നിശബ്ദതയും നിങ്ങളുടെ ശൂന്യതയും എന്നെ കൊല്ലുകയാണ്. ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയാണ്. നിങ്ങള്‍ക്കരികിലേക്ക് ഞാന്‍ വൈകാതെയെത്തും എന്നാണ് കുറിച്ചത്.
ചെറുപ്പം മുതല്‍ സംഗീതത്തെ ആരാധിച്ചിരുന്ന ശാരദയ്ക്ക് കല്യാണത്തിന് ശേഷം അത് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ന്നത്. മരുമകള്‍ പാടാന്‍ പോകുന്നത് ഇഷ്മില്ലാതിരുന്ന അമ്മായിയമ്മ നിരാഹാരം വരെ കിടന്നിട്ടുണ്ട്. എന്നാല്‍ തന്റെ് ഭര്‍ത്താവ് ബ്രാജ് കിഷോര്‍ സിന്‍ഹ നല്‍കിയ സപ്പോര്‍ട്ടാണ് ആ ഗായികയെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചത്.
കരിയറിന്റെ ഉയര്‍ന്ന നില്‍ക്കുന്ന സമയത്ത് മെനേ പ്യാര്‍ കിയയുടെ സംവിധായകന്‍ സൂരജ് ബര്‍ജാത്തിയ 76 രൂപയാണ് ഗാനം ആലപിച്ചതിന് വേതനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖമായിരുന്നിട്ട് കൂടി സല്‍മാന്‍ ഖാന് അതില്‍ കൂടുതല്‍ പൈസ അന്ന് നല്‍കി. ഇത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. എന്നാല്‍ അതൊന്നും സീരിയസായി എടുക്കാതെ പാട്ടില്‍ മാത്രമാണ് ശാരദ ശ്രദ്ധിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മഹാറാണി എന്ന് വെബ്സീരിസിലെ നിര്‍മോഹ്യ എന്ന് ഗാനത്തിലൂടെ അവര്‍ വീണ്ടും ആരാധക ഹൃദയം കവരുകയും ചെയ്തു.
ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്നു ശാരദയ്ക്ക് അടുത്തിടെയുണ്ടായ ഭര്‍ത്താവിന്റെ വിയോഗം വലിയൊരു അടിയായിരുന്നു. താങ്ങും തണലുമായിരുന്ന ഭര്‍ത്താവിന്റെ വേര്‍പാട് അവരെ തളര്‍ത്തിയെന്ന് കുടുംബം പറയുന്നു. നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ശാരദ സിന്‍ഹയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.
ഹിന്ദി സിനിമയിലും പാടിയിട്ടുണ്ട്. മേനെ പ്യാര്‍ കിയയിലെ കഹേ തോ സെ സജ്‌ന, ഗ്യാങ്‌സ് ഓഫ് വാസ്സെപൂരിലെ താര്‍ ബിജിലി, ഹം ആപ്‌കെ ഹേന്‍ കോനിലെ ബബുള്‍ ജോ തും നേ സികായ തുടങ്ങിയവ പ്രധാന ഗാനങ്ങളാണ്. 1952 ഒക്ടോബര്‍ ഒന്നിന് ബിഹാറിലാണ് ജനനം.