'അപ്പുച്ചേട്ടാ എന്നാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്, പിന്നീട് 'ടാ പോടാ' ലൈനായി'; എങ്ങനെ വിവാഹത്തിലേക്കെത്തി എന്നതൊക്കെ വലിയൊരു കഥയാണ്; പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഗ്ലാമി ഗംഗ

Update: 2026-02-06 11:18 GMT

തിരുവനന്തപുരം: പ്രതിശ്രുതവരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി പ്രമുഖ യൂട്യൂബ് വ്ലോഗറും തിരുവനന്തപുരം സ്വദേശിനിയുമായ ഗ്ലാമി ഗംഗ. വിഷ്ണു എന്ന ഫ്രീലാൻസ് എഡിറ്ററാണ് ഗംഗയുടെ ജീവിതപങ്കാളി. അടുത്തിടെ സ്വന്തമായി വീട് വെച്ചതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷവാർത്തയും ഗംഗ ആരാധകരുമായി പങ്കിട്ടത്.

വിഷ്ണു ബാലരാമപുരത്തിനടുത്ത് നിന്നുള്ളയാളാണ്. സുഹൃത്തുക്കൾക്കിടയിൽ അപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗംഗ തന്റെ വ്ലോഗിൽ പറയുന്നതനുസരിച്ച്, ആദ്യമായി കണ്ടുമുട്ടിയപ്പോൾ മുതൽ താൻ വിഷ്ണുവിനെ അപ്പുച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്, പിന്നീട് ആ വിളി "ടാ പോടാ" എന്ന നിലയിലേക്ക് മാറിയെന്നും അവർ വെളിപ്പെടുത്തി. പുതിയ വ്ലോഗിൽ വിഷ്ണുവും ഗംഗയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

"എങ്ങനെ പരിചയപ്പെട്ടു, എങ്ങനെ വിവാഹത്തിലേക്ക് എന്നൊക്കെയുള്ളത് വലിയൊരു കഥയാണ്, അത് പിന്നീട് ഒരു വീഡിയോയിൽ പറയുന്നതായിരിക്കും," വിഷ്ണു പറഞ്ഞു. എന്നെ മനസ്സിലാക്കുന്ന, എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ അതിയായ സന്തോഷവും ആവേശവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

തന്നെ അറിയാവുന്ന ഒരാളെത്തന്നെ വിവാഹം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് ഗംഗ വെളിപ്പെടുത്തി. "അപ്പുവിനെ മനസ്സിലാക്കാൻ വളരെ പ്രയാസമാണ്, പക്ഷേ അതൊരു ഗുണമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ഒരിക്കലും വിധിക്കാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി," ഗംഗ പറഞ്ഞു. വിഷ്ണു ഒരു ആഡംബര ജീവിതം ആഗ്രഹിക്കുന്നയാളല്ലെന്നും, ഏത് സാഹചര്യത്തിലും ജീവിക്കാൻ തയ്യാറാകുന്ന ഒരാളായതുകൊണ്ട് തന്നെ തനിക്ക് തന്നെപ്പോലെ ഒരാളായി തോന്നി, പെട്ടെന്ന് കണക്ട് ആയെന്നും ഗംഗ കൂട്ടിച്ചേർത്തു.

Tags:    

Similar News