'ദിവ്യഗർഭം ഉണ്ടാകില്ലല്ലോ, ആ 22-കാരനെ മുന്നിൽ കൊണ്ടുവരട്ടെ'; നാണമില്ലേ നിങ്ങൾക്ക്?; ഹനാന്റെ പഴയ ഓഡിയോയുമായി വന്നവർക്ക് മറുപടിയുമായി രേണു സുധി
കൊച്ചി: ബിഗ് ബോസ് താരം ഹനാന്റെ പഴയ ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രേണു സുധി. താൻ ഗർഭഛിദ്രം നടത്തിയെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം കാര്യങ്ങൾ ആസ്വദിക്കുന്നവർക്ക് എന്തിന്റെ പ്രശ്നമാണെന്നും രേണു ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.
തനിക്കെതിരെ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകളെയും ആരോപണങ്ങളെയും വീഡിയോയിൽ രേണു ശക്തമായി ചോദ്യം ചെയ്തു. ഹനാന്റെ പഴയ ശബ്ദരേഖകൾ വീണ്ടും കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത രേണു, "എന്തായാലും ദിവ്യഗർഭം ഉണ്ടാകില്ലല്ലോ, ആരോപണം ഉന്നയിക്കുന്നവർ ആ 22-കാരനായ ഉത്തരവാദിയെ കൂടി മുന്നിൽ കൊണ്ടുവരട്ടെ" എന്ന് വെല്ലുവിളിച്ചു.
ഹനാൻ ഒരിക്കൽ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും എന്നാൽ എന്തിനാണ് അവർ ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞതെന്ന് അറിയില്ലെന്നും രേണു വ്യക്തമാക്കി. സുധി ജീവിച്ചിരുന്ന സമയത്ത് താൻ മറ്റൊരു വ്യക്തിയുടെ കുഞ്ഞിനെ ഗർഭം ധരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നവർക്ക് നാണമില്ലേ എന്നും അവർ ചോദിച്ചു.