അവൻ ഉണ്ടെങ്കിൽ ഒറ്റയ്ക്കാണെന്ന് തോന്നില്ല; എന്റെ സന്തോഷവും സമാധാനവും എല്ലാം ദേ ഈ ചെക്കനാണ്; ഓരോ രീതികൾ കണ്ട് പിടിച്ച് ശല്യം ചെയ്യും; മകനെ കുറിച്ച് തുറന്നുപറഞ്ഞ് വരദ

Update: 2026-03-27 14:16 GMT

നപ്രിയ ടെലിവിഷൻ നടി വരദ, മകന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഇൻസ്റ്റഗ്രാമിൽ എത്തി. "എന്റെ സന്തോഷവും സമാധാനവും ധൈര്യവുമാണ് അവൻ" എന്ന് മകനെ വിശേഷിപ്പിച്ച വരദ, കുടുംബത്തോടൊപ്പമുള്ള പിറന്നാൾ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു.

വിഷമിച്ചിരിക്കുമ്പോൾ ആശ്വസിപ്പിക്കുന്നവനും പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നവനും ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് ഒരിടത്തും തോന്നിപ്പിക്കാത്തവനുമാണ് തന്റെ മകനെന്ന് വരദ കുറിച്ചു. "എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന, നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്ന, ഓരോ ദിവസവും ഓരോ രീതികൾ കണ്ട് പിടിച്ചു ശല്യം ചെയ്യുന്ന, ഒത്തിരി കുരുത്തക്കേടുകൾ ചെയ്യുന്ന എന്റെ സൽപുത്രൻ" എന്നാണ് മകനെക്കുറിച്ച് നടി കുറിച്ചത്.

2006-ൽ പൃഥ്വിരാജിന്റെ അനുജത്തിയായി 'വാസ്തവം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വരദ, 2008-ൽ 'സുൽത്താൻ' എന്ന ചിത്രത്തിലൂടെ നായികയായി. പിന്നീട് സീരിയൽ രംഗത്ത് സജീവമായ നടി 'അമല' എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. നടൻ ജിഷിൻ മോഹനുമായുള്ള വിവാഹബന്ധം വേർപെടുത്തിയ വരദയ്ക്ക് ഈ ബന്ധത്തിൽ ഒരു മകനുണ്ട്.

മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം നടത്തിയ യാത്രയെക്കുറിച്ചും വരദ പോസ്റ്റിൽ പറയുന്നുണ്ട്. "പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും" എന്ന് വിശേഷിപ്പിച്ച ഈ യാത്രയുടെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ ഇപ്പോൾ പങ്കുവെക്കാൻ സമയം ലഭിച്ചെന്നും നടി അറിയിച്ചു. മകനും മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News